സോഷ്യല്‍ മീഡിയകള്‍ വ്യാപകമായതോടെ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന സ്ത്രീകള്‍ ആണ്. മോര്‍ഫ് ചെയ്യപ്പെട്ട അശ്ലീല ചിത്രങ്ങളും, വീഡിയോകളും അവര്‍ക്കെതിരെ സ്ഥിരമായി പരക്കാറുണ്ട്.

ഒരു സെലിബ്രിറ്റി ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഇപ്പോള്‍ അങ്ങനെ ഒരു സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് എം80 മൂസയിലെ നായിക.

അഞ്ജുവിനോട് മുഖ സാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ കുറച്ചു നാളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് അഞ്ചുവാണെന്ന രീതിയില്‍ ആണ് പ്രചരണം നടക്കുന്നത്. ഇത് താകന്‍ അല്ലെന്നും ഇതിന്റ പേരില്‍ ഒരുരാട് പ്രശ്‌നങ്ങളിലൂടെ താന്‍ കടന്നുപോയെന്നും പറയുകയാണ് അഞ്ചു.

സീരിയലിലെ മറ്റൊരു പ്രധാനതാരമായ സുറബിക്കൊപ്പം എത്തിയാണ് അഞ്ചു ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ പ്രശ്‌നത്തിന്റെ പേരില്‍ ആക്മഹത്യക്ക വരെ ശ്രമിച്ചുവെന്ന് സുരഭി പറയുന്നു.ഇനി അവളെ ഉപദ്രവിക്കരുതെന്നും സുരഭി അപേക്ഷിക്കുന്നുണ്ട്.