കൊട്ടിക്കലാശത്തിന് പിന്നാലെ ആലത്തൂരില്‍ യുഡിഎഫിന്റെ ആസൂത്രിത ആക്രമണം. എംഎല്‍എ കെഡി പ്രസേനന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു.

കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തിന് ശേഷം സിപിഐഎം ആക്രമണം നടത്തിയെന്ന് വ്യാജ പ്രചാരണം.

ആലത്തൂരില്‍ പരസ്യ പ്രചാരണ പരിപാടി ക!ഴിഞ്ഞ ശേഷം മടങ്ങുന്നതിനിടെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമണമഴിച്ചു വിട്ടത്.

റോഡരികിലെ ബോര്‍ഡുകളുള്‍പ്പെടെ യുഡിഎഫ് പ്രവര്‍ത്തകര്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷാന്തരീക്ഷമുടലെടുത്തു. ഇതിനു പിന്നാലെ കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായി കല്ലെറിയുകയായിരുന്നു.
കല്ലേറില്‍ ആലത്തൂര്‍ എംഎല്‍എ കെഡി പ്രസേനന് ഗുരുതരമായി പരുക്കേറ്റു. മേലാര്‍കോട് പഞ്ചായത്ത് പ്രസിഡന്റ് മായന്‍, സന്തോഷ്, 15 വയസ്സുകാരനായ അബു എന്നിവര്‍ക്കും പരുക്കേറ്റു.

രണ്ട് പോലീസുകാര്‍ക്കും പരുക്കേറ്റ് ചികിത്സയിലാണ്. ആസൂത്രിതമായി യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമണമഴിച്ചു വിടുകയായിരുന്നുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ പറഞ്ഞു.

സംഭവത്തിന് പിന്നാലെ സിപിഐഎം ആക്രമണം നടത്തിയെന്ന് പ്രചരിപ്പിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസും കോണ്‍ഗ്രസ് എംഎല്‍എ അനില്‍അക്കരയും ആശുപത്രിയിലെത്തി. എന്നാല്‍ ഇരുവര്‍ക്കും പരുക്കൊന്നുമുണ്ടായിരുന്നില്ല. യുഡിഎഫ് ആക്രമണം മൂടിവെക്കാനും തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് യുഡിഎഫ് നേതാക്കളുടെ ശ്രമം