“ചതിക്കല്ലേടാ” ആലത്തൂരില്‍ രമ്യക്ക് നേരെ കല്ലെറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അലറി വിളിച്ച് അനില്‍ അക്കര; കോണ്‍ഗ്രസിന്റെ നാടകം പൊളിയുന്നു : വീഡിയോ

ആലത്തൂരില്‍ സിപിഎം ആക്രമണത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന് പരിക്ക് പറ്റിയെന്ന വാദം പൊളിയുന്നു. കോണ്‍ഗ്രസുകാര്‍ തന്നെയാണ് കല്ലെറിഞ്ഞതെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

പ്രവര്‍ത്തകര്‍ കല്ലെറിയുമ്പോള്‍ ചതിക്കല്ലേടാ എന്ന് വഇലിച്ച് ആക്രോശിക്കുന്ന അനില്‍ അക്കരയെ വീഡിയോയില്‍ കാണാന്‍ സാധിക്കും. പക്ഷേ ഇതൊന്നും കൂട്ടാക്കാതെ കല്ലെറിയുകയാണ് പ്രവര്‍ത്തകര്‍.

എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഇവര്‍ ഉന്നം വെച്ചത്. പക്ഷേ കല്ലുകള്‍ മാറി വീഴുകയാണ്. ഈ സംഭവത്തിന് ശേഷം സിപിഎം പ്രവര്‍ത്തകരുടെ കല്ലേറില്‍ പരിക്ക് പറ്റി എന്ന വ്യാജേന രമ്യ ഹരിദാസും അനില്‍ റഅക്കരയും ചികിത്സ തേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News