തെക്കൻ കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

തെക്കൻ കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിരുവനന്തപുരത്ത് 2715 പോളിംഗ് ബൂത്തുകൾ ആണ് ക്രമീകരിച്ചിട്ടുള്ളത്. കൊല്ലത്തും പത്തനംതിട്ടയിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി.

തിരുവനന്തപുരം ആറ്റിങ്ങൽ ലോക് സഭ മണ്ഡലങ്ങളിലെ നിയമസഭ മണ്ഡല അടിസ്ഥാനത്തിലായിരുന്നു തിരുവനന്തപുരം ജില്ലയിൽ പോളിംഗ് സാമഗ്രികളുടെ വിതരണം. രാവിലെ 8 മണിയോടെ നടപടി ക്രമങ്ങൾ ആരംഭിച്ചെങ്കിലും ഇവിഎം മെഷിനുകളുടെ വിതരണം 9 മണിയോട് കൂടിയാണ് തുടങ്ങിയത്. വോട്ടെടുപ്പിനായി ജില്ലാ പൂർണ സജ്ജമാണെന്ന് കളക്ടർ കെ.വാസുകി വ്യക്തമാക്കി

പോളിങ്ങ് സാമഗ്രികൾ ഏറ്റുവാങ്ങി ഉദ്യോഗസ്ഥർ വൈകീട്ടോടെ പോളിങ് ബൂത്തുകളും പൂർണ സജ്ജമാക്കും. ജില്ലയിൽ 27.14 ലക്ഷം വോട്ടർമാരാണുള്ളത്. 2715 പോളിംഗ് ബൂത്തുകളും. 97 പ്രശ്ന ബാധിത ബൂത്തുകളും 238 പ്രശ്നസാധ്യത ബൂത്തുകളും തിരുവനന്തപുരം ജില്ലയിലുണ്ട്.

കൊല്ലം – പത്തനംതിട്ട ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിച്ചു. കൊല്ലം മണ്ഡലത്തിൽ12.94 ലക്ഷവും പത്തനംത്തിട്ടയിൽ13.82 ലക്ഷം വോട്ടര്‍മാരുമാണുള്ളത്. പോളിംഗ് സ്റ്റേഷനുകളെല്ലാം കേന്ദ്രസേനയുടേയും പോലീസ് സേനയുടേയും നിരീക്ഷണത്തിലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News