
വടകരയിൽ പരാജയഭീതി മൂലം യുഡിഎഫ് അക്രമം അഴിച്ച് വിടുകയാണെന്ന് എൽഡിഎഫ്. വില്ല്യപ്പള്ളിയിലും കുറ്റ്യാടിയിലും യുഡിഎഫ് നടത്തിയത് ഏകപക്ഷീയ അക്രമം.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും എല്‍ഡിഎഫ് നേതാക്കളായ എ എൻ ഷംസീർ എംഎൽഎയും മനയത്ത് ചന്ദ്രനും ആവശ്യപ്പെട്ടു.
വടകര മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും യുഡിഎഫ് പ്രവർത്തകർ ഏകപക്ഷീയമായ അക്രമങ്ങൾ അഴിച്ച് വിടുകയാണെന്ന് എല്‍ഡിഎഫ് മണ്ഡലം ഭാരവാഹികളായ എ എൻ ഷംസീർ എംഎൽഎ യും മനയത്ത് ചന്ദ്രനും പറഞ്ഞു.
വില്യാപ്പളളിയിലും കുറ്റ്യാടിയിലുo ആസൂത്രിതമായ അക്രമമാണ് നടന്നത്. അക്രമങ്ങൾക്ക് പിന്നിൽ പാറക്കൽ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് സംഘമാണെന്നും നേതാക്കൾ പറഞ്ഞു.
യുഡിഎഫ് അക്രമം നടത്തി അത് എൽഡിഎഫിന്റെ തലയിലിടാനാണ് നീക്കമെന്നും നേതാക്കൾ പറഞ്ഞു.
യുഡിഎഫ് അക്രമങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും അക്രമികൾക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here