“നസ്രാണികളുടെ വോട്ട് വേണ്ട, അവർ കാലുവാരികള്‍” ; ടി എന്‍ പ്രതാപന്‍റെ പ്രസ്താവന വെ‍ളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്

“നസ്രാണികളുടെ വോട്ട് വേണ്ടെ,അവർ കാലുവാരികൾ” യുഡിഎഫ് സ്ഥാനാർഥി ടി എന്‍ പ്രതാപൻ പറഞ്ഞത്‌ വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തൃശൂർ ലോകസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന കോൺഗ്രസ്സ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ കോൺഗ്രസ്സ് പ്രധാന പ്രവർത്തക യോഗത്തിൽ പറഞ്ഞതായി വെളിപ്പെടുത്തി കോണ്ഗ്രസ് നേതാവ് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമാകുന്നു.

ഫേസ് ബുക്കിലൂടെ ഈ വിവാദ പ്രസ്താവന വെളിപ്പെടുത്തിയിരിക്കുന്നത് ഗുരുവായൂരിലെ പ്രമുഖ കോൺഗ്രസ്സ് നേതാവ് ചക്രമാക്കിൽ പോളിയാണ്.

തെരഞ്ഞെടുപ്പ് കാലത്ത് ഒരു മതേതര നസ്രാണികൾ ആണ് തൃശൂരിൽ കരുണാകരനേയും മുരളീധരനേയും കാലുവാരി തോൽപ്പിച്ചത് എന്നും അവരുടെ വോട്ട് എനിക്ക് വേണ്ടെന്നും അവരുടെ വോട്ടില്ലാതെ ജയിക്കാൻ എനിക്ക് കഴിയുമെന്നും പ്രതാപൻ പറഞ്ഞു എന്നാണ് ആരോപണം.

ക്രിസ്തു മതവിഭാഗത്തെയും അരമനയേയും പുരോഹിതൻമാരേയും യോഗത്തിൻ വെച്ച് അധിക്ഷേപിച്ചതെന്നും അങ്ങനെ പറയാൻ പാടില്ലെന്നുമാണ് കോൺഗ്രസ്സ് നേതാവ് പോളി ചക്രമാക്കിൽ തൻ്റെ ഫേസ് ബുക്കിലൂടെ പറയുന്നത്.

സത്യം പുറത്തു പറഞ്ഞ പോളിയെ കോൺസ്സിൽ നിന്ന് പുറത്താക്കി മുഖം രക്ഷിക്കാൻ ഡിസിസി പ്രസിഡണ്ടായ സ്ഥാനാർത്ഥി ശ്രമിച്ചുവെങ്കിലും ഇയാൾ കൂടുതൽ കാര്യങ്ങൾ പുറത്തു പറയുമെന്ന് പറഞ്ഞപ്പോൾ കഴിഞ്ഞ ദിവസം തന്നെ തിരിച്ചെടുത്ത കാര്യം പോളി തന്നെ വ്യക്തമാക്കുന്നു.

ടോം വടക്കനെ പോലുള്ള നേതാക്കൾ ബിജെപിയില്‍ പോയത് ഡിസിസി യുടെയും നിലവിലെ സ്ഥാനാർത്ഥിയുടേയും ചില ന്യൂനപക്ഷ മതങ്ങളോടുള്ള ഇത്തരം നിലപാടുകള്‍ കാരണമാണെന്നാണ് പറയപ്പെടുന്നത്.

ടോം വടക്കൻ തന്നെ ന്യൂനപക്ഷങ്ങൾക്ക് കോൺഗ്രസ്സിൽ രക്ഷയില്ലെന്ന പ്രസ്താവന കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചതും അത് മാധ്യമങ്ങളിൽ അച്ചടിച്ചുവന്നതും ഇത്തരം സമീപനങ്ങളുടെ ഭാഗമായാണെത്രേ.

ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവർക്ക് തുടർച്ചയായി തൃശൂരിൽ സ്ഥാനാർത്ഥിത്വം ലഭിക്കാത്തതും ഈ പ്രോ- ആര്‍എസ്എസ് നിലപാടിൻ്റെ ഭാഗമായിട്ടാണെന്നാണ് പറയപ്പെടുന്നത്.

ഇത്തരം ക്രൂരമായ വാക്കുകളിലൂടെ ഒരു മത വിഭാഗത്തെ അധിക്ഷേപിച്ചെന്ന് സ്വപാർട്ടിയിൽപ്പെട്ട പോളി ചക്രമാക്കൽ തന്നെ വിശ്വനീയമായ നിലയിൽ പറയുന്ന ഘട്ടത്തിലാണ് പ്രതാപന്റെ കാപട്യം ചോദ്യം ചെയ്യപ്പെടുന്നതും.

വിഷയം പുറത്തു പറഞ്ഞ പോളിയെ നിങ്ങൾ എന്തിന് പാർട്ടിയിൽ തിരിച്ചെടുത്തെന്നും,പോളിക്കെതിരെ കേസ് കൊടുത്ത് നടപടിയെടുക്കാത്ത കാര്യം എന്താണ് എന്നും പോളി കൂടുതൽ സത്യങ്ങൾ പുറത്തു പറഞ്ഞാൽ ഇനി വേറെ ചില വിഭാഗങ്ങൾ കൂടി എതിരാകും എന്ന ഭയമാണോ പ്രതാപന് എന്ന് പൊതു സമൂഹം ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here