തൃശൂരിലെ കോണ്‍ഗ്രസിന്‍റെ ഗ്രൂപ്പ് കളി; മരണവെറി; കണ്ണീരുണങ്ങാതെ ഈ കുടുംബങ്ങള്‍

തൃശൂരില്‍ കോണ്ഗ്രസുകാർ ഗ്രൂപ്പ് പിടിക്കാൻ പരസ്പരം കൊന്ന് തള്ളിയത് 3 പ്രമുഖ നേതാക്കളെ,ഇനിയും കണ്ണീർ ഉണങ്ങാതെ കുടുംബങ്ങൾ.

ചാവക്കാട് ഹനീഫ,മധു ഈച്ചരത്ത്,ലാൽജി കൊളന്നൂർ,തൃശൂരിൽ കോണ്ഗ്രസ് ഗ്രൂപ്പ് സംഘർഷത്തിൽ പൊലിഞ്ഞു പോയത് 3 കുടുംബങ്ങൾ കൂടിയാണ്.

മധു ഈച്ചരത്ത്

2013 ജൂൺ ഒന്നിനാണ് മധു ഈച്ചരത്ത് എന്ന കോൺഗ്രസ്സ് പ്രവർത്തകൻ കൊല്ലപ്പെടുന്നത്. ഭാര്യയുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. കാരണം കോൺഗ്രസ്സിലെ ഗ്രൂപ്പ് വഴക്ക്.

ലാൽജി കൊള്ളന്നൂർ

തൃശൂർ അയ്യന്തോളിലെ കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു ലാൽജി കൊള്ളന്നൂർ. 2013 ആഗസ്ത് 16 നായിരുന്നു കൊലപാതകം. കൊന്നത് രാഷ്ട്രീയ എതിരാളികൾ അല്ല, സ്വന്തം സഹപ്രവർത്തകർ. കാരണം കോൺഗ്രസ്സിലെ ഗ്രൂപ്പ് വഴക്ക്.

ചാവക്കാട്ടെ ഹനീഫ

2015 ലെ ഓഗസ്തിലാണ് തൃശൂർ ചാവക്കാട്ടെ കോൺഗ്രസ്സ് പ്രവർത്തകൻ ഹനീഫ കൊല്ലപ്പെടുന്നത്. അതും ഉമ്മയുടെ മുന്നിൽ വച്ച്.

കൊലപ്പെടുത്തിയത് രാഷ്ട്രീയ എതിരാളികളകൾ അല്ല. ത്രിവർണ പതാക പിടിച്ച തോളോട് തോൾ ചേർന്ന് നടന്നവർ. കോൺഗ്രസ്സിലെ എ- ഐ ഗ്രൂപ്പുകൾ തമ്മിൽ ചാവക്കാട് നിലനിന്ന ചേരിപ്പോരിന്റെ ഇരയായിരുന്നു ഹനീഫ.

ഈ കൊടും ക്രൂരത ചെയ്ത കോൺഗ്രസ്സ് പാർട്ടി ഇപ്പോൾ സമാധാനത്തിന്റെ വെള്ളരി പ്രാവകളായി സ്വയം അവരോധിച്ച് ഇറങ്ങുമ്പോൾ ഈ കണ്ണില്ലാത്ത ക്രൂരതകൾ മറക്കാൻ കേരളീയ സമൂഹത്തിന് ആയിട്ടില്ല..

ഇവരുടെ രക്ത സാക്ഷി ദിനം കോൺഗ്രസ്‌ മറവി ദിനമായി ആചരിക്കുമ്പോൾ തൃശൂർ ജില്ലയിലെ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങൾ ഈ ദിവസങ്ങൾ അവർക്ക് സമ്മാനിച്ച ഭീതിയിലാണ് ഇപ്പോഴും…

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News