സ്ത്രീത്വത്തെ അപമാനിക്കുന്ന പരസ്യം; കെ സുധാകരനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു

സ്ത്രീത്വത്തെ അപമാനിച്ച് തിരഞ്ഞെടുപ്പ് പ്രചരണ പരസ്യം നൽകിയ കണ്ണൂർ ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി കെ സുധാകരനെതിരെ കേസെടുത്തു.

ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ റിക്കാറാം മീണയുടെ പ്രത്യേക നിർദ്ദേശത്തിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

പരസ്യം സമൂഹ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം സുധാകരൻ ലംഘിച്ചതിനെ തുടർന്നാണ് കേസ് എടുത്തത്.

തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച‌് വോട്ടർമാരെ സ്വാധീനിക്കുക, തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുന്ന നിലയിൽ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുക, വിവിധജനവിഭാഗങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തുന്ന നിലയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക,സ‌്ത്രീത്വത്തെ അപമാനിക്കൽ വകുപ്പുകൾ പ്രകാരമാണ‌് കണ്ണൂർ ടൗൺ സിഐ എ ഉമേഷ‌് കേസെടുത്തത‌്.

ഐപിസി 505(2), 509 എന്നിവ മൂന്നുവർഷം വീതം തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ‌്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here