ദുരൂഹ സാഹചര്യത്തില്‍ അമ്മയുടെ വീട്ടിൽ വിരുന്ന് വന്ന പെൺ കുട്ടിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

അങ്കമാലി കറുകുറ്റിയിൽ അമ്മയുടെ വീട്ടിൽ വിരുന്ന് വന്ന പെൺ കുട്ടിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ അസ്വാഭാവികത കണ്ടെത്തിയ പോലീസ് കുട്ടിയുടെ അമ്മാവനായ യുവമോർച്ച നേതാവിനെ ചോദ്യം ചെയ്തു വരികയാണ്.

അമ്മയുടെ വീട്ടിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു പെൺ കുട്ടി. അമ്മാവനും അമ്മൂമ്മയും ചേർന്നാണ് കുട്ടിയുടെ മൃതശരീരം മൂക്കന്നൂർ ആശുപത്രിയിലേക്ക് കൊണ്ട് വന്നത്. കുളിമുറിയിൽ വീണു മരിച്ചു എന്നാണ് ബന്ധുക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞത്.

എന്നാൽ മുറിവിൽ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചു. കഴുത്തിൽ തോർത്തിട്ട് മുറുക്കിയ പോലുള്ള മുറിവാണ് ഉണ്ടായിരിക്കുന്നത് എന്ന് കണ്ടെത്തിയ പോലീസ് കുട്ടിയുടെ അമ്മൂമ്മയെയും അമ്മവനായ പ്രദീപിനേയും ചോദ്യം ചെയ്തു.

അമ്മൂമ്മയോട് സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ താൻ തുണി അലക്കാൻ പോയതായിരുന്നു എന്നാണ് മൊഴി നൽകിയത്. എന്നാൽ അമ്മാവൻ്റെ മൊഴിയിലെ പൊരുത്തക്കേട് കണ്ടെത്തിയതോടെ മുപ്പത്തഞ്ചുകാരനായ പ്രദീപിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here