
വോട്ടിംഗ് മെഷീന്‍ തകരാറിലായതിനാല്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാതെ മടങ്ങി. ഫാദര്‍ പോള്‍ തേലേക്കാടിനൊപ്പമാണ് ഒരു മണിക്കൂറോളം ബൂത്തില്‍ കാത്തുനിന്നതിന് ശേഷം വോട്ടുചെയ്യാനാകാതെ അദ്ദേഹം മടങ്ങിയത്.
ഒരുമണിക്കൂറോളം അദ്ദേഹം വോട്ടുചെയ്യുന്നതിനായി കാത്തുനിന്നെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെടാഞ്ഞതിനെ തുടര്‍ന്നാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാതെ മടങ്ങിയത്.
ബൂത്തിലേക്ക് പുതിയ മെഷീന്‍ എത്തിച്ച് തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും വോട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. കൊച്ചിയിലെ എറണാകുളം മാര്‍ക്കറ്റ് റോഡിലുള്ള സെന്റ് മേരീസ് സ്‌കൂളില്‍ ആണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here