കൈപ്പത്തിക്ക് കുത്തുമ്പോള്‍ തെളിയുന്നത് താമര ചിഹ്നം; വോട്ടെടുപ്പ് നിര്‍ത്തിവച്ചു

തിരുവനന്തപുരം: കോവളം ചൊവ്വരയില്‍ 151-ാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് മെഷ്യനില്‍ ഗുരുതര പിഴവ്.

കൈപ്പത്തിക്ക് വോട്ടു രേഖപ്പെടുത്തുമ്പോള്‍ തെളിയുന്നത് താമര ചിഹ്നമാണെന്നാണ് പരാതി. 76 പേര്‍ വോട്ടു രേഖപ്പെടുത്തിയ ശേഷമാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് ബൂത്തിലെ വോട്ടെടുപ്പ് നിര്‍ത്തിവച്ചിരിക്കുകയാണ്. വോട്ടിംഗ് മെഷ്യന്‍ മാറ്റി സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം, വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കളക്ടര്‍ കെ. വാസുകി അറിയിച്ചു.

ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ടു പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here