തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് രാവിലെ തന്നെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിരിക്കുകയാണ് പ്രിയ താരങ്ങള്‍. രാവിലെ വോട്ട് രേഖപ്പെടുത്തിയ താരങ്ങള്‍ അവരവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമൊക്കെയാണ് തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

അതിരാവിലെ തന്നെ ബൂത്തിലേക്കെത്തിയിുന്നുവെങ്കിലും കടുത്ത തിരക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ക്യൂവില്‍ നിന്നാണ് മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്തിയ്ത. അടുത്ത സുഹൃത്തിനൊപ്പമാണ് അദ്ദേഹം ബൂത്തിലേക്കെത്തിയത്. സുരേഷ് ഗോപിയുടെ സന്ദര്‍ശനത്തിനിടയില്‍ ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ അങ്ങനെയൊക്കെ ചോദിക്കാമോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

വോട്ട് നമ്മുടെ അധികാരമാണ്, അവകാശമാണെന്ന് നടന്‍ മമ്മൂട്ടി. സ്ഥാനാര്‍ത്ഥികളുടെ മേന്മയും അവരുടെ ഗുണങ്ങളുമെല്ലാം പരിഗണിച്ചാണ് വോട്ട് ചെയ്യുക. അവരുടെ പാര്‍ട്ടിയും നോക്കണം. ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുത്. നമുക്ക് അധികാരം പ്രയോഗിക്കാന്‍ സാധിക്കുന്ന ഏക അവസരമാണ്. അത് എല്ലാവരും വിനിയോഗിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തിയാണ് യുവതാരം ടൊവിനോ തോമസ് മാതൃകയായത്. വോട്ട് ചെയ്യുക എന്നത് അവകാശം മാത്രമല്ല. ഉത്തരവാദിത്വം കൂടിയാണെന്ന് ടൊവിനോ പറഞ്ഞു. വോട്ട് ചെയ്ത ശേഷം താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഇത് കുറിക്കുകയും ചെയ്തു. തൃശ്ശൂരിലെ ഇരിങ്ങാലക്കുടി ജിഎച്ച്എച്ച്എസ്സിലാണ് ടൊവിനോ വോട്ട് ചെയ്തത്

ഗായിക സയനോരയും വോട്ട് ചെയ്യാനായി എത്തിയിരുന്നു. ഞമ്മള് രാവിലെ തന്നെ വോട്ട് ചെയ്യാന്‍ പോയീന്ന് പറഞ്ഞാണ് ഗായികയായ സയനോര എത്തിയത്. നിങ്ങളും വേഗം തന്നെ പോയ്ക്കോളൂയെന്നും ആരും വോട്ട് ചെയ്യാതിരിക്കല്ലേയെന്നും സയനോര പറയുന്നു. നമ്മുടെ അവകാശവും ഉത്തരവാദിത്തവുമാണ് വോട്ടിംഗെന്നും അവര്‍ പറയുന്നു.