തിരുവനന്തപുരം: കോവളത്തിന് പിന്നാലെ ചേര്‍ത്തലയിലും വോട്ടിംഗ് യന്ത്രത്തില്‍ ഗുരുതര പിഴവ്.

കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ താമര ചിഹ്നം തെളിയുന്നതായാണ് വോട്ടര്‍മാരുടെ പരാതി. മോക്ക് വോട്ടിന്റെ സമയത്താണ് പിഴവ് കണ്ടെത്തിയത്. തുടര്‍ന്ന് വോട്ടിംഗ് യന്ത്രം പുനഃസ്ഥാപിച്ചു.

കൈപ്പത്തിക്ക് വോട്ട് ചെയ്താല്‍ താമര തെളിയുന്നതായി കോവളത്ത് നിന്നും പരാതി ഉയര്‍ന്നിരുന്നു. കോവളത്തെ ചൊവ്വരയിലെ 151ാം നമ്പര്‍ ബൂത്തിലാണ് സംഭവം. 76 പേര്‍ വോട്ട് ചെയ്ത ശേഷമാണ് ഇക്കാര്യം ശ്രദ്ധയില്‍പെട്ടത്.

വോട്ടര്‍മാരുടെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവിടെ വോട്ടിംഗ് നിര്‍ത്തി വച്ചിരുന്നു. പിന്നീട് പുതിയ മെഷീന്‍ കൊണ്ടുവന്ന് വോട്ടിംഗ് പുനരാരംഭിച്ചു.

എറണാകുളം മറൈന്‍ ഡ്രൈവ് സെന്റ് മേരീസ് സ്‌കൂള്‍ ബൂത്തില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് ജനങ്ങള്‍ വോട്ടു ചെയ്യാതെ മടങ്ങുന്ന സ്ഥിതിയും ഉണ്ടായി. പകരം യന്ത്രമെത്തിച്ചെങ്കിലും അതും പ്രവര്‍ത്തനരഹിതമായി. ഒരു മണിക്കൂറായി കാത്തുനിന്നവരാണ് മടങ്ങിയത്.

പാലക്കാട് അന്‍പതോളം സ്ഥലത്ത് യന്ത്രത്തകരാര്‍ മൂലം തിരഞ്ഞെടുപ്പ് വൈകി. കൊല്ലം ജില്ലയിലെ പരവൂരില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറായതിനാല്‍ പോളിങ് വൈകി. പരവൂര്‍ നഗരസഭയിലെ 81, 91 നമ്പര്‍ ബൂത്തുകളിലും പൂതക്കുളം പഞ്ചായത്തിലെ 111, 115 നമ്പര്‍ ബൂത്തുകളിലുമാണ് യന്ത്രം തകരാറിലായത്. അര മണിക്കൂര്‍ വൈകിയാണ് വോട്ടിംഗ് പുനരാരംഭിച്ചത്.

വോട്ടിംഗ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപാക്കല്‍ വേണ്ടത്ര ഗൗരവത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.

വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക തകരാര്‍ ഉണ്ടെന്നും ഇത്തരത്തില്‍ പോയാല്‍ രാത്രിയായാലും വോട്ടെടുപ്പ് തീരില്ലെന്നും റവന്യു മന്ത്രി ഇ ചേ്രന്ദ
ശഖരന്‍ പറഞ്ഞു.