വീണാ ജോര്‍ജ്ജിനെയും രാജാജിയെയും വിജയിപ്പിക്കണം; ഇടതുപക്ഷത്തെ പിന്തുണച്ച് ഓര്‍ത്തഡോക്‌സ് സഭ

തൃശൂര്‍: പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വീണാ ജോര്‍ജ്ജിനെ വിജയിപ്പിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ.

വെള്ളപ്പൊക്കം നന്നായി കൈകാര്യം ചെയ്ത വ്യക്തിയാണ് വീണാ ജോര്‍ജ്ജ് എന്നും ഒരു എംഎല്‍എ എന്ന നിലയില്‍ ആന്മുളയില്‍ നടപ്പിലാക്കിയ വികസനങ്ങള്‍ പത്തനംതിട്ട ഒന്നാകെ ലഭിക്കുവാന്‍ ഇടയാക്കണമെന്നും സഭയുടെ പരമാധ്യക്ഷനായ കാതോലിക്കോസും മലങ്കര മെത്രാപ്പോലീത്തയുമായമോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ പറഞ്ഞു.

തൃശൂരില്‍ രാജാജി മാത്യൂ തോമസിനെയും വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയില്‍ എല്ലാ സമുദായവും ഒരേ പോലെ നല്‍കുന്ന പിന്തുണ നമ്മുടെ സഭാംഗമെന്ന നിലയിലും ലഭിക്കണം.

അത് രാഷ്ട്രീയത്തിനപ്പുറമുള്ള തന്റെ കാഴ്ച്ചപ്പാടാണെന്നും ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കി ചെയ്യണമെന്നും ബസേലിയോസ് മാര്‍ത്തോമാ പൗലോസ് പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന വിജയം കേരളത്തില്‍ ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News