തെരഞ്ഞെടുപ്പിനിടെ അക്രമം അ‍ഴിച്ചു വിട്ട് ബിജെപി; തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മര്‍ദ്ദനം

രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ അക്രമം അ‍ഴിച്ചു വിട്ട് ബിജെപി. കേരളത്തിലടക്കം 13 സംസ്ഥാനങ്ങളിലായി മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

ഇതിനിടെ വിവിധ സംസ്ഥാനങ്ങളിലായി വ്യാപകമായ അക്രമങ്ങളാണ് ബിജെപി അ‍ഴിച്ചു വിടുന്നത്.

ഉത്തര്‍പ്രദേശില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന പരാതിയുമായി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തിയതിനു പിന്നാലെയാണ് മൊറാബാദില്‍ ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് അവശനാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഓഫീസറെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

എന്നാല്‍ സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് വോട്ടര്‍മാരെ നിര്‍ബന്ധിച്ചതിനാലാണ് തെരഞ്ഞെടുപ്പ് ഓഫീസറെ മര്‍ദ്ദിച്ചതെന്നാണ് ബിജെപി പ്രവവര്‍ത്തകര്‍ ആക്രമണത്തിന് നല്‍കുന്ന ന്യായീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here