മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി; ഉദ്യോഗസ്ഥന് സബ് കളക്ടര്‍ കൊടുത്തത് എട്ടിന്‍റെ പണി

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കിടെ മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുത്ത് ദേവികുളം സബ് കളക്ടര്‍ രേണുരാജ്.

മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തശേഷം ഇയാളെ അറസ്റ്റ് ചെയ്യാന്‍ കളക്ടര്‍ പൊലീസിന് നിര്‍ദ്ദേശവും നല്‍കി.

ഇന്നലെ കത്തിപ്പാറ സ്‌കൂളില്‍ രാവിലെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥനാണ് മദ്യപിചെത്തിയത്. തുടര്‍ന്നാണ് കളക്ടര്‍ കര്‍ശന നടപടിയെടുത്തത്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മദ്യപിച്ച കെ.വി ഗോപിനെയാണ് അന്വേഷണവിധേയമായി സബ് കളക്ടര്‍ സസ്‌പെന്റ് ചെയ്തത്.

കൂടാതെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്താതെ മുങ്ങിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും ദേവികുളം സബ് കളക്ടര്‍ ഉത്തരവിട്ടു.

ദേവികുളം താലൂക്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്താത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സബ് കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുന്നറിയിപ്പിനെ തുടര്‍ന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്താത്ത അടിമാലി എസ്.എന്‍.ഡി.പി സ്‌കൂളില്‍ നിയോഗിച്ചിരുന്ന ജൂനിയര്‍ എംബ്ലോയിമെന്റ് ഓഫീസര്‍ എലിസബത്ത്, ആനക്കുളത്ത് നിയോഗിച്ചിരുന്ന ഡെന്നി അഗസ്റ്റിന്‍, ഉടുബുംചോല എ.എല്‍.പി.എസ് സ്‌കൂളില്‍ നിയോഗിച്ചിരുന്ന മണികണ്ഡന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ സബ്നി കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here