ഗുജറാത്ത് കലാപം; ബിൽക്കിസ് ബാനുവിനു ഗുജറാത്ത് സർക്കാർ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്

ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സഘത്തിന് ഇരയായ ബിൽക്കിസ് ബാനുവിന് ഗുജറാത്ത് സർക്കാർ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്.

2 ആഴ്ച്ചക്കുള്ളിൽ തുക ബിൽക്കീസിന് നല്കണം. ഇത് കൂടാതെ സർക്കാർ ജോലിയും താമസ സൗകര്യവും നൽകണമെന്നും കോടതി നിർദേശിച്ചു.

2002 ലായിരുന്നു ഗുജറാത്ത് കലാപത്തിനിടെ 21 വയസുകാരിയായ ബിൽകീസ് ബാനുവിനെ സംഘപരിവാർ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തത്.

ഈ സംഭവത്തിൽ നഷ്ടപരിഹാരം തേടി ബിൽക്കീസ് ബാനു നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 50 ലക്ഷം രൂപ ഗുജറാത്ത് സർക്കാർ ബിൽക്കീസിന് നൽകണം. 2 ആഴ്ചയ്ക്കകം തന്നെ തുക നല്കണമെന്ന് കോടതി പ്രത്യേകം നിര്ദേശിച്ചിട്ടുണ്ട്.

നഷ്ടപരിഹാരം കൂടാതെ സർക്കാർ ജോലിയും ബിൽക്കീസിന് അവർ താത്പര്യപ്പെടുന്ന സ്ഥലത്ത് താമസ സൗകര്യം ഒരുക്കണം എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 3 അംഗ ബെഞ്ച് ഉത്തരവിട്ടു.

സംഭവത്തിനു ശേഷമുള്ള ബിൽക്കിസ് ബാനുവിന്റെ ദുരിത ജീവിതം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നടപടി.

സംഭവത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം എന്നും ബിൽകീസ് ആവശ്യപ്പെട്ടിരുന്നു.

ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായി ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 5 ലക്ഷം രൂപ മാത്രം നഷ്ടപരിഹാരം നൽകാനായിരുന്നു ഗുജറാത്ത് സർക്കാർ നീക്കം.

തുടർന്നാണ് ബിൽക്കീസ് ബാനു സുപ്രീം കോടതിയെ സമീപിച്ചത്. ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്തതും അവരുടെ 3 വയസുള്ള കുട്ടിയെ കൊലപ്പെടുത്തിയതും ഗുജറാത്ത് കലാപത്തിലെ നടുക്കുന്ന ഏടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News