ശ്രീലങ്കന്‍ സ്‌ഫോടനപരമ്പര: ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനപരമ്പരയുടെ ഉത്തരവദിത്വം ഐഎസ് ഏറ്റെടുത്തു.

അമാഖ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഉത്തരവാദിത്വം ഏറ്റെടുതെങ്കിലും തെളിവുകള്‍ ഒന്നും നല്‍കിയിട്ടില്ല.

സംഭവത്തില്‍ മുന്നൂറിലധികം ആളുകള്‍ മരിച്ചെന്ന് ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അഞ്ഞൂറോളം പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

മരിച്ചവരില്‍ 36 പേര്‍ വിദേശികളാണ്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തു. തലസ്ഥാനമായ കൊളംബോയിലെ രണ്ടിടങ്ങളില്‍നിന്ന് 13 പേര്‍ പിടിയിലായി. പിടിയിലായവരെല്ലാം സ്വദേശികളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News