അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടനുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ നടനാണ് സുദേവ് നായര്‍.

തന്റെ ശബ്ദം കൊണ്ടും ആകാര ഭംഗി കൊണ്ടും എല്ലാവരുടെയും മനം കവര്‍ന്ന നടനാണ് അദ്ദേഹം. അഭിനയിച്ച കഥാപാത്രങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടുന്നവയും ആണ്.

തന്റെ ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധിച്ചിരുന്ന സുദേവിന്റെ പുതിയ രൂപം കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്.

സിക്‌സ്പാക്ക് ഉണ്ടായിരുന്ന സുദേവ് ഇപ്പോള്‍ കുടവയറുമായി നില്‍ക്കുന്ന ചിത്രമാണ് വൈറല്‍ ആയിരിക്കുന്നത്. എതോ ചിത്രത്തിന് വേണ്ടിയാണെന്നാണ് ആദ്യം ആരാധകര്‍ കരുതിയത്. പക്ഷേ അങ്ങനെ അല്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞിരിക്കുകയാണ്.

കേരളത്തിലെ ഭക്ഷണം കഴിച്ചാണ് താന്‍ ഇങ്ങനെ ആയതെന്നും എത്ര നല്ല ബോഡി ബില്‍ഡര്‍ ആയാലും കേരളത്തിലെ രുചിയേറിയ ഭക്ഷണം കഴിച്ചാല്‍ ഇങ്ങനെ ആകുമെന്ന് അദ്ദേഹം പറയുന്നു. ഇപ്പോള്‍ വയറ് കുറയ്ക്കാനുള്ള ചലഞ്ചില്‍ ആണ് അദ്ദേഹം.