ഹോണ്ടയുടെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ് മിഡില്‍വെയ്റ്റ് മോഡല്‍ സിബിആര്‍ 650ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

ശക്തമായ പ്രകടനമികവിനായി 649സിസി ലിക്വിഡ് കൂള്‍ഡ് നാല് സിലിണ്ടര്‍, ഡിഒഎച്ച്‌സി 16 വാല്‍വ് എന്‍ജിനാണ് സിബിആര്‍ 650ആറില്‍ ഉപയോഗിക്കുന്നത്. ഹോണ്ട സെലക്റ്റബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ റിയര്‍ വീല്‍ ട്രാക്ഷന്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ഇത് റൈഡറുടെ ഇഷ്ടമനുസരിച്ച് സ്വിച്ച് ഓഫ് ചെയ്യാനുമാകും. മുന്‍ഗാമിയേക്കാള്‍ ആറു കിലോഗ്രാം ഭാരം കുറച്ചാണ് സിബിആര്‍ 650ആറിന്റെ ചേസിസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മിലാനില്‍ 2018 ഇഐസിഎംഎ ഷോയിലാണ് സിബിആര്‍ 650ആര്‍ ആദ്യമായി അവതരിപ്പിച്ചത്. ഗ്രാന്‍ഡ് പ്രിക്‌സ് റെഡ്, ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്. 7.70 ലക്ഷം രൂപയാണ് ഇന്ത്യയില്‍ എക്‌സ്‌ഷോറൂം വില.