അബ്ദുറഹിമാന്‍ എംഎല്‍എയെ കയ്യേറ്റം ചെയ്ത ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്

കോഴിക്കോട്: താനൂര്‍ എംഎല്‍എ, വി അബ്ദുറഹിമാനെ കയ്യേറ്റം ചെയ്ത മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. താനൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തിങ്കളാഴ്ച രാത്രി എട്ടരയോടെ ഒഴൂര്‍ വെള്ളച്ചാലില്‍ വച്ചാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ എംഎല്‍എയെ കയ്യേറ്റം ചെയ്തത്.

ഒരുകൂട്ടം ആളുകള്‍ ആയുധങ്ങളുമായി എത്തി എംഎല്‍എ സഞ്ചരിച്ച കാര്‍ തടഞ്ഞ് വെച്ച് കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. കൂടാതെ വടികൊണ്ട് വാഹനത്തില്‍ അടിക്കുകയും ചെയ്ത കുറ്റത്തിന് കേസെടുത്തതായാണ് പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഉള്ളത്.

വി അബ്ദുറഹ്മാന്‍ എംഎല്‍എയെ മോശക്കാരനാക്കി ചിത്രീകരിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here