കൊല്ലത്ത് 74.40 ശതമാനം പോളിംഗ്

കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ 74.40 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെ 961849 വോട്ടുകളാണ് പോള്‍ ചെയ്തത്. 2014 ലെ തെരഞ്ഞെടുപ്പിനെകാള്‍ മൂന്ന് ശതമാനം അധികം പോള്‍ചെയ്തു.

ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് 150939 പേര്‍ വോട്ട് ചെയ്ത കുണ്ടറ നിയമസഭാ നിയോജക മണ്ഡലത്തിലാണ്. കുറവ് 127421 പേര്‍ വോട്ട് ചെയ്ത കൊല്ലം മണ്ഡലത്തിലും.

ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്തത് 80166 പോള്‍ ചെയ്ത കുണ്ടറ മണ്ഡലത്തിലും കുറവ് 65904 പേര്‍ വോട്ട് ചെയ്ത ഇരവിപുരം മണ്ഡലത്തിലുമാണ്.

പുരുഷന്‍മാര്‍ ഏറ്റവുമധികം വോട്ട് രേഖപ്പെടുത്തിയത് 70773 പേര്‍ പോള്‍ ചെയ്ത കുണ്ടറ മണ്ഡലത്തിലും കുറവ് 58118 പേര്‍ പോള്‍ ചെയ്ത ചാത്തന്നൂര്‍ മണ്ഡലത്തിലുമാണ്.

കൊല്ലത്ത് – 75.10 ശതമാനം, ഇരവിപുരം – 73.49 ശതമാനം, ചാത്തന്നൂര്‍ – 73.15 ശതമാനം, ചവറ – 77.31 ശതമാനം, കുണ്ടറ – 75.77 ശതമാനം, പുനലൂര്‍ – 72.40 ശതമാനം, ചടയമംഗലം – 73.86 ശതമാനം.എന്നിങനെയാണ് പോളിംങ് ശതമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here