ആ കഥയും ചീറ്റി; ഏത്, പിണറായിയിലെ ‘സര്‍ക്കാര്‍ സ്‌കൂളി’ന്റെ കഥ

(കുഞ്ഞുമുഹമ്മദ് കോട്ടപ്പുറം ഫേസ്ബുക്കില്‍ കുറിച്ചത്)

ഇന്നത്തെ ട്രെന്‍ഡ് ഇതാണ്. പക്ഷേ സാമാന്യ ബോധമില്ലാത്തവരിലേക്ക് ലക്ഷ്യം വെച്ചുള്ള ഇത്തരം നുണകഥകള്‍ അതിവേഗം തകര്‍ന്ന് വീഴപ്പെടും എന്നത് കേരളത്തിലെ മാത്രം പ്രത്യേകതയാവാം.. പിണറായ് വോട്ട് ചെയ്ത ബൂത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിനെ പറ്റിയാണ് ഇന്നത്തെ ആര്‍മാദം…

ബാക്കിയെല്ലായിടത്തും സര്‍ക്കാര്‍ സ്‌കൂളുകള്‍ സ്മാര്‍ട്ടായപ്പോള്‍ മുഖ്യന്റെ മണ്ഡലത്തിലെ സ്‌കളെന്താ ആകെ ചെളിയും കരിയും പുരണ്ട് ഒരു മെനയില്ലാതെ നില്‍ക്കുന്നേ……. അതാണ് പ്രചാരണം..

അതിനുള്ള ഉത്തരം പിണറായ് വിജയന്‍ വോട്ട് രേഖപ്പെടുത്തിയ സ്‌കൂള്‍ അതായത് പിണറായിയിലെ ഒരു മത വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള ‘മാനേജ്‌മെന്റ്’ സ്‌കൂളാണ്… സര്‍ക്കാര്‍ സ്‌കൂള്‍ അല്ല. സ്‌കൂളിന്റെ പേര് RC അമല AUP സ്‌കൂള്‍ എന്നാണ്. പേരില്‍ തന്നെയുള്ള A എന്നത് ‘എയിഡഡ് ‘ എന്നാണെന്നത് മനസിലാക്കാനുള്ള ബുദ്ധി ഈ പ്രചരിപ്പിക്കുന്നവന്‍മാര്‍ക്കില്ല.. ഉണ്ടാവുകയുമില്ല…

മാനേജ്‌മെന്റ് സ്‌കൂളുകള്‍ സാധാരണയായ് കെട്ടിട നിര്‍മാണവും മറ്റ് പ്രവൃത്തികളും നടത്തുന്നത് അവര്‍ നിയമനങ്ങള്‍ക്ക് വേണ്ടി വാങ്ങുന്ന തുകയില്‍ നിന്നും, പിടിഎ ഫണ്ടുകളില്‍ നിന്നുമാണ്. പൊതു ഖജനാവില്‍ നിന്ന് പണമെടുത്ത് സ്വകാര്യ വ്യക്തികളുടെ പേരിലുള്ള സ്‌കൂളുകളില്‍ കെട്ടിടമുണ്ടാക്കാന്‍ സഹായിക്കാറില്ല.

അങ്ങിനെ ചെയ്യണമെങ്കില്‍ ധാരാളം നൂലാമാലകളിലൂടെയും വിവാദങ്ങളിലുടെയും കടന്ന് പോകേണ്ടതുണ്ട്. എങ്കില്‍ തന്നെയും അത്തരമൊരു പതിവില്ല. അത് ശരിയുമല്ല.

ഈ പറയുന്ന സ്വകാര്യ സ്‌കൂളായ അമലയും അത്ര നിലാവാരം താണതുമല്ല. ആ സ്‌കൂളിന്റെ ഇപ്പോള്‍ പ്രവൃത്തിക്കുന്ന ഭാഗങ്ങള്‍ താഴെ ചിത്രത്തിലുണ്ട്.

മുഖ്യമന്ത്രിയടക്കമുള്ളവര്‍ വോട്ട് ചെയ്തത് നിലവില്‍ പ്രവര്‍ത്തിക്കാത്ത, അവര്‍ ഒഴിവാക്കിയിട്ട ഭാഗത്തെ ക്ലാസ് മുറിയിലാണ്. സ്‌കൂളിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മാനേജ്‌മെന്റ് തന്നെ തുടങ്ങി വെച്ചിട്ടുണ്ട്..

മേല്‍ പറഞ്ഞത് വെല്ലുവിളിയായ് ഏറ്റെടുത്ത് നിങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ചെല്ലൂ… അമേരിക്കന്‍ മോഡല്‍ ഒന്നുമായില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്‌കൂളുകളേയും, ഏറ്റവും മികച്ച ഒരു ഗവണ്‍മെന്റിന്റെ ഇഛാശക്തിയേയും നിങ്ങള്‍ക്കവിടെ കാണാം…

രാഷ്ട്രീയത്തിന്റെ പേരില്‍ സ്വന്തം നാടിനേയും, സര്‍ക്കാര്‍ സ്‌കൂളുകളില്‍ വന്ന ശ്രദ്ധേയമായ മാറ്റങ്ങളെയും തരംതാഴ്ത്തിക്കാണിക്കുന്ന ശപ്പന്‍മാരോട് പുഛം മാത്രമാണുള്ളത്… അവര്‍ക്ക് സ്വന്തം മക്കളെ ലക്ഷങ്ങള്‍ കൊടുത്ത് പഠിപ്പിക്കാന്‍ വേറെ സ്‌കൂളുകളുണ്ടല്ലോ…

പിണറായിയില്‍ എന്നല്ല കേരളത്തിലെ ഏത് സര്‍ക്കാര്‍ സ്‌കൂളും ഇന്ന് സാമാന്യം ഭേദപ്പെട്ട നല്ല നിലയില്‍ തന്നെയാണ്.അങ്ങിനെയല്ല എന്ന് തെളിയിക്കാന്‍ ഏതെങ്കിലും മാനേജ്‌മെന്റ് സ്‌കൂളിലെ പ്രവര്‍ത്തിക്കാത്ത ഭാഗം കൊണ്ട് വന്ന് ഒട്ടിക്കേണ്ടി വരുന്നത് നിങ്ങളുടെ ഗതികേട് കൊണ്ടാണ്…..

പൂട്ടിക്കിടന്ന നിരവധിസര്‍ക്കാര്‍ സ്‌കൂളകള്‍ക്ക് ജീവന്‍ വെപ്പിച്ചതും, അവയ്ക്ക് അതിശയകരമായ രൂപമാറ്റം ഉണ്ടായതും,കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ഒഴുകി വരാന്‍ തുടങ്ങിയതും മറ്റുമായ സംഗതികള്‍ പ്രദേശത്തെ സര്‍ക്കാര്‍ അധ്യാപകരോട് തന്നെ ചോദിച്ചു നോക്കൂ…. അപ്പോള്‍ മനസിലാകും….

NB: അതിനിടയ്ക്ക് നൈസായ് മോദി ജി ഒരു സ്‌കൂളില്‍ വോട്ട് ചെയ്ത് നില്‍ക്കുന്ന ഫോട്ടോ ഒട്ടിപ്പ് തുടങ്ങിയിട്ടുണ്ട്. മക്കളേ അത് ഒരു അധ്യായന വര്‍ഷം മിനിമം 40000 രൂപയെങ്കിലും ഫീസായ് വാങ്ങുന്ന CBSE സ്‌കൂളാണ്. അതിലും നല്ല സീന്‍ ഇവിടത്തെ സാദാ സര്‍ക്കാര്‍ സ്‌കൂളില്‍ കാണാം…… മക്കള് ചെല്ല്….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News