ആരും ഹെലികോപ്റ്റര്‍ കൊടുത്തില്ല; സാങ്കേതിക കാരണം പറഞ്ഞ് ഒഴിവാക്കി: വോട്ട് ചെയ്യാതെ സുരേഷ് ഗോപി

തിരുവനന്തപുരം: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി മാത്രം സമ്മതിദാനാവകാശം വിനിയോഗിച്ചില്ല.

തിരുവനന്തപുരം ശാസ്തമംഗലം രാജാകേശവദാസ് എന്‍എസ്എസ് ഹൈസ്‌കൂളിലായിരുന്നു സുരേഷ് ഗോപിക്ക് വോട്ട്.

തൃശൂരില്‍ നിന്ന് പോളിങ് ദിവസം അതിരാവിലെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് പോയി വോട്ട് ചെയ്ത് ഹെലികോപ്റ്ററില്‍ തന്നെ തൃശൂരില്‍ തിരിച്ചെത്തുമെന്നായിരുന്നു ബിജെപി ജില്ലാ നേതൃത്വം പറഞ്ഞിരുന്നത്. എന്നാല്‍ ഉദ്ദേശിച്ചപോലെ ഹെലികോപ്റ്റര്‍ ശരിയായില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

തൃശൂരില്‍ ഹെലികോപ്റ്റര്‍ സ്വന്തമായുള്ള വ്യവസായ പ്രമുഖരോട് ആവശ്യപ്പെട്ടുവെങ്കിലും ‘സാങ്കേതിക’ കാരണം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു എന്നാണറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News