കൊച്ചി: മുസ്ലീം സമുദായത്തിന് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളക്ക് ഹൈക്കോടതി നോട്ടീസ്.

പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വി ശിവന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് നടപടി. വര്‍ഗീയ പ്രസംഗത്തില്‍ കേസെടുത്തതായി പിള്ളക്കെതിരെ പൊലിസ് കോടതിയെ അറിയിച്ചു.

കേസ് വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.