കല്ലട മര്‍ദ്ദനം; ഉടമക്കെതിരെ കര്‍ശന നടപടിക്ക് തീരുമാനം

കല്ലട ബസ്സില്‍ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച കേസില്‍ ബസ്സുടമ കല്ലട സുരേഷ് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായില്ല.

സുരേഷിനോട് ഇന്ന് ഹാജരാകാന്‍ നിര്‍ദേശിച്ച് പോലീസ് നോട്ടീസയച്ചിരുന്നു. എന്നാല്‍ ഹാജരാകാത്ത സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനാണ് പോലീസിന്റെ തീരുമാനം.
തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കല്ലട ബസ്സില്‍ വെച്ചാണ് ജീവനക്കാര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദിച്ചത്. ജീവനക്കാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇതിനകം 7 പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഇതിനിടെയാണ് ബസ്സുടമ കല്ലട സുരേഷിനോട് ഹാജരാകാന്‍ നിര്‍ദേശിച്ച് പോലീസ് നോട്ടീസയച്ചത്. എന്നാല്‍ പോലീസ് കാത്തു നിന്നെങ്കിലും സുരേഷ് ഹാജരായില്ല.

ഈ സാഹചര്യത്തില്‍ സുരേഷിന് വീണ്ടും നോട്ടീസയക്കുകയോ കേസെടുക്കകയോ പോലീസിന് ചെയ്യാം.ഉന്നത പോലീസുദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം പോലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് വിവരം.

അതേസമയം, കേസന്വേഷണച്ചുമതല തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു.

മര്‍ദിച്ചവരുടെ സംഘത്തില്‍ 7പേര്‍ മാത്രമല്ലെന്നും 15 ഓളം പേരുണ്ടായിരുന്നുവെന്നും മര്‍ദനമേറ്റവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതിനാല്‍ അവരെ കണ്ടെത്താനും പോലീസ് ശ്രമിച്ചുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News