ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണം അന്വേഷിക്കുമെന്ന് സുപ്രീം കോടതി

ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണം അന്വേഷിക്കുമെന്ന് സുപ്രീം കോടതി.

അന്വേഷണം നടത്താതെ കണ്ണടച്ചാല്‍ രാജ്യത്തിന് സുപ്രീം കോടതിയിലുള്ള വിശ്വാസം നഷ്ടമാകുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

ആരോപണവുമായി ബന്ധപ്പെട്ട് സിബിഐ, പോലീസ്, ഐബി ഉദ്യോഗസ്ഥരുമായി ജഡ്ജ്മാര്‍ ചര്‍ച്ച നടത്തി. അതേസമയം ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതി വെള്ളിയാഴ്ച ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാകണം

ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണത്തില്‍ അന്വേഷണം നടന്നില്ലെങ്കില്‍ ജഡ്ജ്മാര്‍ക്ക് മാത്രമല്ല സുപ്രീംകോടതിക്ക് പോലും അതിജീവിക്കാന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ് ആരോപണം അന്വേഷിക്കാനുള്ള സുപ്രീംകോടതി തീരുമാനം.

സുപ്രീംകോടതിയിലെ കേസുകളില്‍ അനുകൂല വിധി ലഭ്യമാക്കാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടെന്നാണ് സത്യവാങ്മൂലത്തിലെ ആരോപണം.ഇത്രയും ഗൗരവമേറിയ വിഷയം പരിഗണിക്കാതിരിക്കാനാകില്ല.

അതിനാല്‍ വിഷയം വേരോടെ പരിശോധിക്കണം കേസ് പരിഗണിച്ച ബെഞ്ചിലെ അധ്യക്ഷനായ ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ചില ശക്തികള്‍ക്കെതിരെ നടപടി എടുക്കാന്‍ ഇതേവരെ ഒരു ചീഫ് ജസ്റ്റിസിനും സാധിച്ചില്ല.

എന്നാല്‍ നിയമ സംവിധാനത്തെ ശുദ്ധീകരിക്കാന്‍ ആണ് നിലവിലെ ചീഫ് ജസ്റ്റിസിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഐ ജോയിന്റ് ഡയറക്ടര്‍,ദില്ലി പോലീസ് കമ്മീഷണര്‍, ഐബി ഉദ്യോഗസ്ഥന്‍ എന്നിവരെ ചേംബറിലേക്ക് വിളിച്ചുവരുത്തി ജഡ്ജ്മാര്‍ ചര്‍ച്ച നടത്തി. ആഭ്യന്തര സമിതി വിഷയം അന്വേഷിക്കാന്‍ പര്യാപ്തമല്ലാത്തതിനാലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനുള്ള ആലോചന.

ലൈംഗികാരോപണ അന്വേഷണവും ഈ കേസന്വേഷണവും തമ്മില്‍ ബന്ധമുണ്ടാകില്ലെന്നും കോടതി വിശദീകരിച്ചു. അതേസമയം ചീഫ് ജസ്റ്റിസിനെ കുടുക്കാന്‍ ഒരു കോര്‍പ്പറേറ്റ് സ്ഥാപനം ശ്രമം നടത്തിയെന്ന ആരോപിച്ച അഭിഭാഷകന്‍ ഉത്സവ് സിങ് ബയന്‍സിന് നാളെ അധിക സത്യവാങ്മൂലം നല്കാന്‍ കോടതി അനുമതി നല്‍കി.

ചീഫ് ജസ്റ്റിസിനെ കുടുക്കാന്‍ ശ്രമം നടത്തിയതില്‍ 3 സുപ്രീംകോടതി ജീവനക്കാര്‍ ഉണ്ടെന്ന് ബയന്‍സ് കോടതിയെ അറിയിച്ചിരുന്നു. കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും. ഇതിനിടെ ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിയോട് വെള്ളിയാഴ്ച ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജര്‍ ആകാന്‍ സമിതി നിര്‍ദേശം നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News