കല്ലട ബസ്സിലെ ദുരനുഭവം പങ്കുവച്ച അധ്യാപികയായ മായക്കെതിരെ ബസ് ജീവനക്കാരന്റെ ഭീഷണി

കല്ലട ബസ്സിലെ ദുരനുഭവം പങ്കുവച്ച അധ്യാപികയായ മായക്കെതിരെ ബസ് ജീവനക്കാരന്റെ ഭീഷണി. ഫെയ്‌സ്ബുക്കിലൂടെയാണ് നിരജ്ഞന്‍ രാജു എന്ന ജീവനക്കാരന്‍ ഭീഷണി മുഴക്കിയത്.

ഇതിനെതിരെ സൈബര്‍ പൊലീസില്‍ മായ പരാതി നല്‍കി. നേരത്തെ മായയുടെയും മകളുടെയും ദുരിതയാത്രാ വിവരണം വൈയറലായിരുന്നു.

കല്ലട ബസില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവമുണ്ടായ സാഹചര്യത്തിലാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപികയായ മായാ മാധവന്‍ തനിക്കും മകള്‍ക്കും കല്ലട ട്രാവല്‍സില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവയ്ക്കുന്നത്.

2017ലെ തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നിന്നും തിരുവനന്തപുരം വരെയുള്ള യാത്രയെകുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട ഉടന്‍ വയറലായിരുന്നു.

ഈ ഘട്ടത്തിലാണ് കല്ലട ബസ്സിലെ ജീവനക്കാരന്‍ മായയുടെയും മകള്‍ ഉജ്ജ്വലയുടെയും ഫോട്ടോ സഹിതം പോസ്റ്റ് ചെയ്ത് ഇവരെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റിട്ടത്. നിരജ്ഞന്‍ രാജു എന്ന ജീവനക്കാരനാണ് ഭീഷണിമുഴക്കിയതെന്ന് മായ പറയുന്നു.

അര്‍ദ്ധരാത്രി 12 മണി മുതല്‍ പുലര്‍ച്ച 5 മണി വരെയായിരുന്നു മായയ്ക്കും മകള്‍ക്കും ഉള്‍പ്പെടെ റോഡില്‍ ക!ഴിയേണ്ടി വന്നു. കല്ലടയുടെ ഓഫീസ് അവിടെയുണ്ടായിരിക്കെയാണ് യാത്രക്കാര്‍ക്ക് റോഡില്‍ നില്‍ക്കേണ്ട അവസ്ഥ വന്നത്.

ഒപ്പം പുലര്‍ച്ച അഞ്ചരയ്ക്ക് ബസ് വന്നെങ്കിലും തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയത് അന്ന് ഒരു ദിവസം മാത്രമായിരുന്നു. അതും വളരെയധികം ചീത്തവിളി കേട്ടതിന് ശേഷവും. ഇത്തരം സംഭവങ്ങള്‍ ഇപ്പോഴും കല്ലടയില്‍ യാത്ര ചെയ്യുന്നവര്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്നും മായ ടീച്ചര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News