ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ അന്തിമ പോളിംഗ് ശതമാനം 76.26

ഇടുക്കി ലോക്‌സഭാമണ്ഡലത്തിലെ അന്തിമ പോളിംഗ് ശതമാനം 76.26. ആകെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 9,17,563 പേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചു.

ആകെ 12,03,258 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉള്ളത്. വോട്ട് രേഖപ്പെടുത്തിയതില്‍ 4,66,020 പുരുഷന്‍മാരും 4,51,542 സ്ത്രീകളും ഉള്‍പ്പെടുന്നു. മൂവാറ്റുപുഴ മണ്ഡലത്തില്‍ 77.84 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി.

ഇതില്‍ 69,263 സ്ത്രീകളും 70,641 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. കോതമംഗലം മണ്ഡലത്തില്‍ 79.84 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി.ഇതില്‍ 63,571 സ്ത്രീകളും 65,634 പുരുഷന്‍മാരും ഉള്‍പ്പെടുന്നു.

ദേവികുളം മണ്ഡലത്തില്‍ 70.87 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. ഇതില്‍ 58,389 സ്ത്രീകളും 61,250 പുരുഷന്‍മാരും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടുന്നു. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ 79.11 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി.

ഇതില്‍ 63,131 സ്ത്രീകളും 64,234 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. തൊടുപുഴ മണ്ഡലത്തില്‍ 75.6 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. ഇതില്‍ 67,914 സ്ത്രീകളും 71,095 പുരുഷന്‍മാരും ഉള്‍പ്പെടുന്നു.

ഇടുക്കി മണ്ഡലത്തില്‍ 74.24 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. ഇതില്‍ 66,336 സ്ത്രീകളും 68,198 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. പീരുമേട് മണ്ഡലത്തില്‍ 76.68 ശതമാനം വോട്ടുകളും രേഖപ്പെടുത്തി. ഇതില്‍ 62,938 സ്ത്രീകളും 64,968 പുരുഷന്‍മാരും ഉള്‍പ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News