
സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് ബില്‍കിസ് ബാനു. നഷ്ടപരിഹാരത്തിന്റെ ഒരു പങ്ക് തന്നെപോലെ പോരാടുന്ന സ്ത്രീകള്‍ക്കും, അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും നല്‍കുമെന്നും ബില്‍കിസ് വ്യക്തമാക്കി.
ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബില്‍ക്കിസ് ബാനു ഇക്കാര്യം വ്യക്തമാക്കിയത്
ഗുജറാത്തില്‍ കൂട്ടമാനഭംഗത്തിന് ഇരയായ ബില്‍കിസ് ബാനുവിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും, താമസ സൗകര്യവും ജോലിയും ഗുജറാത്ത് സര്‍ക്കാര്‍ നല്‍കണമെന്നാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടത്.
കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ബില്‍കിസ് ബാനു മാധ്യമങ്ങളെ കണ്ടതും. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ബില്‍കിസ്, കോടതി താന്‍ അനുഭവിച്ച വേദന മനസിലാക്കിയെന്നും തനിക്ക് നീതി ലഭ്യമാക്കിയെന്നും പറഞ്ഞു.
തനിക്ക് ലഭിച്ച 50 ലക്ഷം രൂപയില്‍ ഒരു വിഹിതം തന്നെ പോലെ പോരാടുന്ന സ്ത്രീകള്‍ക്കും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും നല്‍കുമെന്നും ബില്‍കിസ് വ്യക്തമാക്കി. തനിക്ക് വേണ്ടി ഗുജറാത്ത് സര്‍ക്കാര്‍ ഒന്നു ചെയ്തില്ലെന്നും ചൂണ്ടിക്കാട്ടി.
കൂട്ട മാനഭംഗത്തിന് ഇരയായപ്പോള്‍ ബിലല്‍കിസ് ബാനു 5 മാസം ഗര്‍ഭിണി ആയിരുന്നു.17വയസുള്ള മകളെ അഭിഭാഷകയാക്കണമെന്ന ആഗ്രഹവും ബില്‍കിസ് മാധ്യമങ്ങളോട് പങ്കുവെച്ചു. ബില്‍കിസ് ബാനുവിന്റെ അഭിഭാഷക ആശയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here