കേരളത്തലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഒരു മികച്ച അത്‌ലറ്റ് ആണ് പി റ്റി ഉഷ എന്ന പയ്യോളി എക്‌സപ്രസ്.

ഇപ്പോള്‍ ഉഷയുടെ ജീവിതം സിനിമായാവുകയാണ് എന്നാണ് വിവരം. പരസ്യ സംവിധായികയായ രേവതി വര്‍മ്മയാണ് ചിത്രം ഒരുക്കുന്നത്. മലയാടളത്തില്‍ ഇതിന് മുന്‍പ് മാഡ് ഡാഡ് എന്ന ചിത്രം ഇവര്‍ സംവിധാനം ചെയ്തിരുന്നു.

നാലു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ആദ്യം നിശ്ചയിച്ചിരുന്നത് പ്രിയങ്ക ചോപ്രയാണ്. ഇപ്പോള്‍ പക്ഷേ കത്രീന കൈഫ് നായിക ആകുമെന്നാണ് വാര്‍ത്തകള്‍.

ഇതിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിട്ടുണ്ട്. വളരെ മോശം കാസ്റ്റിംഗ് എന്നാണ് പൊതുവേ ഉള്ള അഭിപ്രായം.