മോദിക്കെതിരായ ചട്ടലംഘന പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ കാണാനില്ല

മോദിക്കെതിരായ ചട്ടലംഘന പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ കാണാനില്ല.സൈന്യത്തിന്റെ പേരില്‍ മനോദി വോട്ട് തേടയതിനെതിരെയുള്ള പരാതികളാണ് കാണാനില്ലാത്തത്.

മോദിക്കെതിരെ സിപിഐ(എം) ഇതുവരെ നല്‍കിയത് നാല് പരാതികള്‍.പരാതികള്‍ കാണാനില്ലാത്തത് ഗുരുതരമെന്നും, തെറ്റ് തിരുത്താന്‍ കമ്മീഷന്‍ ഉടന്‍ തയ്യാറാവണമെന്നും സിപിഐ(എം) ജറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം മറികടന്ന് നിരവധി തവണയാണ് നരേന്ദ്രമോദി സൈനികരുടെ പേരില്‍ വോട്ട് തേടിയത്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ കന്നി വോട്ടര്‍മാരോട് പുല്‍വാമയില്‍ വീരമൃത്യു വരിച്ചവര്‍ക്കും, ബലാകോട്ടില്‍ തിരിച്ചടി നല്‍കിയവര്‍ക്കും വോട്ട് ചെയ്യണമെന്നായിരുന്നു മോദിയുടെ പ്രസംഗം.

ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതികള്‍ ലഭിച്ചിട്ടും സൈനികരെ തെരഞ്ഞെടുപ്പ് ആയുധമാക്കുന്നത് മോദി തുടര്‍ന്നു. ഗുജറാത്തിലും, രാജസ്ഥാനിലും നരേന്ദ്ര മോദി ഇത് ആവര്‍ത്തിച്ചു.

മോദിക്കു പുറമേ ബിജെപി ദേശീയ അധക്ഷന്‍ അമിത് ഷായും സൈനികരെ തെരഞ്ഞെടുപ്പ് ആയുധമാക്കുകയാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുള്ളത് നിരവധി പരാതികള്‍.

എന്നാല്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ മോദിക്കെതിരായ പരാതകള്‍ കാണാനില്ല. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങനളില്‍ 3 പരാതികള്‍ മാത്രമാണ് സൈറ്റിലുള്ളത്. ഇതിലും മോദിക്കെതിരായ പരാതി കാണാനില്ല.

മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ(എം) ഇതുവരെ നല്‍കിയത് നാല് പരാതികളാണ്. പരാതികള്‍ കാണാനില്ലാത്തത് ഗുരുതരവും ആശങ്കാജനകമെന്നും സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ചോദ്യചിഹ്നത്തില്‍ നില്‍ക്കുന്നത് ജനാധിപത്യത്തിന് തന്നെ ആപത്തെന്നും,എത്രയും പെട്ടെന്ന് തെറ്റ് തിരിത്താന്‍ കമ്മീഷന്‍ തയ്യാറാകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

എന്നാല്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതോടെ ബിജെപിയെ സഹായിക്കുന്ന തരത്തില്‍ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നെന്ന ആരോപണം കൂടുതല്‍ ശത്കമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News