ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മലയാള സിനിമയിലെത്തി തേെന്റതായ സ്ഥാനം ഉറപ്പിച്ച നടനാണ് ജോജു ജോര്‍ജ്. ഇപ്പോള്‍ നടനായും നിര്‍മാതാവായും തിളങ്ങുകയാണ് അദ്ദേഹം.

ഇപ്പോള്‍ വോട്ടു ചെയ്യാനെത്തി പണി കിട്ടിയിരിക്കുകയാണ് അദ്ദേഹത്തിന്. വോട്ടു ചെയ്യാന്‍ മണിക്കൂറുകളോളം യാത്ര ചെയ്ത് അമേരിക്കയില്‍ നിന്നും സമ്മതിദാന അവകാശം നിറവേറ്റാന്‍ എത്തിയതായിരുന്നു അദ്ദേഹം. പക്ഷേ ഇവിടെ എത്തിയപ്പോള്‍ വോട്ടില്ല.

വീടു മാറിയതാണ് കാരണം എന്ന് കരുതി പഴയ വീടുള്ളിടത്ത് ചെന്നപ്പോള്‍ അവിടെയും വോട്ടില്ല. ഇത് ശരിക്കും നിരാശ സമ്മാനിച്ചെന്നും അദ്ദേഹം പറയും.