ശ്രിലങ്കയിലെ സ്‌ഫോടനത്തിന് മുന്‍പ് ഐഎസ് ഭീകരര്‍ പ്രതിജ്ഞയെടുക്കുന്ന വീഡിയോ പുറത്ത്. 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.

അവരുടെ ടെലഗ്രാം ചാനല്‍ വഴിയാണ് ദൃശ്യങ്ങള്‍ പുറത്തെത്തിയത്. നാഷണല്‍ തൗഹീദ് ജമാഅത്ത് നേതാവായ സഹ്‌റാന്‍ ഹാഷിമും മുഖം മറച്ചവരും ഉള്‍പ്പടെ എട്ടുപേരാണ് വീഡിയോയിലുള്ളത്. ഹാഷിമാണ് മറ്റുള്ളവര്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നത്.

നാഷണല്‍ തൗഹീദ് ജമാഅത്ത് നേതാവ് സെഹ്‌റാന്‍ ഹാഷിമാണ് പദ്ധതിയുടെ സൂത്രധാരനെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. ഭീകരാക്രമണത്തിന് പുറത്ത് നിന്നുള്ള സഹായം ലഭിച്ചെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.