അന്തര്‍സംസ്ഥാന സ്വകാര്യബസുകളില്‍ പരിശോധന തുടരുന്നു; ഭൂരിഭാഗം ബസുകളും സര്‍വീസ് നടത്തുന്നത് ചട്ടങ്ങള്‍ ലംഘിച്ച്

തിരുവനന്തപുരം: അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ നടത്തുന്ന സ്വകാര്യബസുകളില്‍ പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്.

കൊച്ചിയിലും തൃശൂരിലുമാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. നിരവധി ബസുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെന്നും ഭൂരിഭാഗം ബസുകളും സര്‍വീസ് നടത്തുന്നത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നും ഉദ്യോഗസ്ഥകര്‍ അറിയിച്ചു. ക്രമക്കേടുകള്‍ കണ്ടെത്തിയ ബസുകളില്‍ നിന്ന് പിഴയും ഈടാക്കി.

തിരുവനന്തപുരത്ത് വിവിധ ടിക്കറ്റ് ബുക്കിംഗ് ഓഫീസുകളില്‍ നടത്തിയ പരിശോധനയിലും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട. ലൈസന്‍സ് ഇല്ലാതെയാണ് പലതും പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. ഇതില്‍ ഒന്ന് കല്ലടയുടെ ഓഫീസാണ്.

തമ്പാനൂര്‍ റെയില്‍വേസ്റ്റേഷന് സമീപമുള്ള ടിക്കറ്റ് ബുക്കിംഗ് ഓഫീസുകളില്‍ പലതും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.

ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിലവിലെ വ്യവസ്ഥ അനുസരിച്ച് മോട്ടോര്‍വാഹനവകുപ്പിന് പരിമിതികളുണ്ട്. അതുകൊണ്ട് തന്നെ ലൈസന്‍സ് എടുക്കുന്നതിന് നോട്ടീസ് നല്‍കുന്ന നടപടിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. നിശ്ചിത സമയത്തിനുളളില്‍ ലൈസന്‍സ് എടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതുവരെ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ടിക്കറ്റ് ബുക്കിങ് ഓഫീസുകള്‍ പ്രവര്‍ത്തിക്കേണ്ടതില്ല എന്നാണ് മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരം ഓഫീസുകളില്‍ യാത്രക്കാര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്നാണ് വ്യവസ്ഥ. തിരുവനന്തപുരത്ത് ചുരുക്കം ചിലത് ഒഴിച്ച് മറ്റൊന്നിലും ഇത്തരം സൗകര്യങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News