വോട്ടെടുപ്പിന് പിന്നാലെ കണ്ണൂരില്‍ ലീഗ് ആക്രമണം; എല്‍ഡിഎഫ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ചീമേനി മോഡല്‍ ആക്രമണമാണ് നടത്തിയതെന്ന് സിപിഐഎം

കണ്ണൂര്‍: വോട്ടെടുപ്പിന് പിന്നാലെ കണ്ണൂര്‍ അരിമ്പ്രയില്‍ മുസ്ലീം ലീഗ് അക്രമം.

സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്ത ലീഗ് ഗുണ്ടാ സംഘം എല്‍ഡിഎഫ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താനും ശ്രമിച്ചു. യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെ ചീമേനി മോഡല്‍ ആക്രമണമാണ് നടത്തിയതെന്ന് സിപിഐഎം ആരോപിച്ചു.

വോട്ടെടുപ്പിന് ശേഷം സിപിഐഎം പ്രവര്‍ത്തകനായ പോള ചന്ദ്രന്റെ വീട്ടു വരാന്തയില്‍ ഇരുന്ന് വോട്ടിന്റെ കണക്കുകള്‍ തയ്യാറാക്കുകയായിരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകരെയാണ് ലീഗുകാര്‍ ആക്രമിച്ചത്.

വടിവാള്‍, ഇരുമ്പ് ദണ്ഡ് തുടങ്ങിയ മാരക ആയുധങ്ങളുമായി പത്തോളം പേരടങ്ങുന്ന സംഘം വീട്ടിലേക്ക് ഇരച്ചു കയറുകയായിരുന്നു.

ഇരുന്ന പ്ലാസ്റ്റിക് കസേരകള്‍ കൊണ്ട് തടഞ്ഞതിനാലാണ് പ്രവര്‍ത്തകര്‍ക്ക് വെട്ടേല്‍ക്കാതിരുന്നത്. ലീഗ് ആക്രമണത്തില്‍ ഗൃഹനാഥ റീന ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ ശ്രീമതി ടീച്ചര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു

1987ലെ ചീമേനി മോഡല്‍ ആക്രമണമാണ് ഉണ്ടായതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു.

ക്വട്ടേഷന്‍ സംഘത്തെ ഇറക്കിയാണ് ആക്രമണം നടത്തിയതെന്നും സിപിഐഎം ആരോപിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ലീഗ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പിന് പിന്നാലെ അക്രമം അഴിച്ചു വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News