കര്‍ഷകരുടെ കഴുത്തില്‍ കയറു കുരുക്കി പെപ്‌സികോ; ലെയ്‌സിന് വേണ്ടിയുള്ള ഉരുളക്കിഴങ്ങ് കൃഷിചെയ്ത കര്‍ഷകരോട് 9 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനി; പ്രതിഷേധവുമായി #BoyCottLays ക്യാമ്പയിന്‍

ദില്ലി: ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ പെപ്സികോ നിയമനടപടി സ്വീകരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

ലെയ്സ് പൊട്ടറ്റോ ചിപ്പ്സ് ഉണ്ടാക്കുന്ന ഇനം ഉരുളക്കിഴങ്ങ്, കൃഷിചെയ്തുവെന്നതിന്റെ പേരിലാണ് ഒന്‍പത് കര്‍ഷകര്‍ക്കെതിരെ നടപടിയുമായി പെപ്സികോ നീങ്ങിയത്.

ഓരോ കര്‍ഷകരും 1.05 കോടി രൂപ വീതം നഷ്ടപരിഹാരമായി നല്‍കണമെന്നാണ് കമ്പനിയുടെ ആവശ്യം.

സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് പെപ്സികോ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

ലെയ്‌സ് നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങാണ് കര്‍ഷകര്‍ കൃഷിചെയ്തതെന്നും അത് ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും തങ്ങള്‍ക്ക് മാത്രമാണ് നിയമപരമായ അവകാശമെന്നും കമ്പനി വാദിക്കുന്നു.

തങ്ങളുടെ അനുമതിയില്ലാതെയാണ് ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കര്‍ഷകര്‍ കൃഷി ചെയ്തെന്നും കമ്പനി അഹമ്മദാബാദ് കോടതിയില്‍ വാദിച്ചു.

അതേസമയം, പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണ് കര്‍ഷകര്‍ കൃഷി ചെയ്തതെന്നും കമ്പനി ഉന്നയിക്കുന്ന വിധത്തിലുള്ള നിയമപ്രശ്നങ്ങളെക്കുറിച്ച് കര്‍ഷകരില്‍ പലര്‍ക്കും അറിയില്ലെന്നും വഡോദരയിലെ കര്‍ഷക കൂട്ടായ്മയുടെ ഭാരവാഹിയായ കപില്‍ ഷാ മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ഷകരുടെ നീതിക്കായുള്ള സമരത്തെ പിന്‍തുണയ്ക്കുന്നതോടൊപ്പം, ലെയ്സ് ബഹിഷ്‌ക്കരിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് മറുപടി നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച #BoyCottLays ക്യാമ്പയിന്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News