തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍.
അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളുടെ ലൈസന്‍സ് വ്യവസ്ഥകളും കര്‍ശനമാക്കും. ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി
കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സ്വകാര്യ ബസുകള്‍ നടത്തുന്ന നിയമലംഘനവും നികുതി വെട്ടിപ്പും കണ്ടുപിടിക്കാന്‍ പൊലീസിന്റെയും നികുതി വകുപ്പിന്റെയും സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലേക്ക് വരുന്ന വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ചില്ലെങ്കില്‍ നിയമലംഘനമായി കണക്കാക്കും. കോണ്‍ട്രാക്ട് ക്യാരേജുകള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഇതിനായി ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ഫെയര്‍സ്റ്റേജ് നിര്‍ണയ കമ്മിറ്റിയെ ചുമതലപ്പെടുത്തും.
കോണ്‍ട്രാക്ട് ക്യാരേജുകളുടെ നിരക്ക് നിശ്ചയിക്കാന്‍ സാധിക്കുമോ, ഏത് വിധത്തില്‍ നിരക്ക് നിശ്ചയിക്കാന്‍ സാധിക്കും, കൂടിയ നിരക്കും കുറഞ്ഞ നിരക്കും എത്ര എന്നീ കാര്യങ്ങള്‍ പഠിച്ച് ഫെയര്‍സ്റ്റേജ് നിര്‍ണയ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.