കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സഖ്യം തകരാന്‍ കാരണം ചില കോണ്‍ഗ്രസ് നേതാക്കളുടെ പിടിവാശിയെന്ന് കെജ്രിവാള്‍.

ആംആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ദില്ലിക്ക് പൂര്‍ണ സംസഥാന പദവിയാണ് പത്രികയിലെ മുഖ്യ അജണ്ട.

ദില്ലിയില്‍ ആംആദ്മി കോണ്‍ഗ്രസ് സഖ്യം ഇല്ലാതാക്കിയതിന് പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ പിടിവാശിയെന്ന് ദില്ലി മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.

കോണ്‍ഗ്രസുമായി എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയാക്കിയരുന്നെന്നും, സംയുക്ത വാര്‍ത്താ സമ്മേളനം വരെ തീരുമാനിച്ചതാണ് എന്നാല്‍ അവസാന നിമിഷം കോണ്‍ഗ്രസ് പിന്മാറുകയായിരുന്നെന്നാണ് കെജ്രിവാള്‍ ചൂണ്ടിക്കാട്ടിയത്.

ബിജെപിയെ തോല്‍പ്പിക്കാന്‍ അംആദ്മി എപ്പോഴും തയ്യാറായിരുന്നെന്നും ഏഴ് സീറ്റ് വരെ വിട്ട് കൊടുക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ദില്ലിയിലെ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് ജയിക്കില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

ദില്ലിയില്‍ ആ്ം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കവെയാണ് കെജ്രിവാള്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത.്

രാജ്യത്തെ വിഭജിക്കുന്ന സങ്കല്‍പ് പത്രകയല്ല ആംആദ്മിയുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദില്ലിക്ക് പൂര്‍ണ സംസ്ഥാന അധികാരം നേടിയെടുക്കുമെന്നാണ് പത്രിക മുന്നോട്ട് വയ്ക്കുന്ന പ്രധാന അജണ്ട. സ്ത്രീസുരക്ഷക്കും സമഗ്ര പദ്ധതികള്‍ പത്രികയില്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News