കിങ്‌സ് ഇലവന്‍ പഞ്ചാബ് – റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടക്കാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. അടുത്ത പന്തെറിയാന്‍ എല്ലാവരും തയ്യാറായപ്പോള്‍ ആണ് ബോള്‍ കാണാന്‍ ഇല്ലെന്ന് എല്ലാവരുടെയും ശ്രദ്ധയില്‍പ്പെട്ടത്.

സ്ട്രാജറ്റിക്ക് ടൈം ഔട്ട് സമയം നടന്ന സമയത്താണ് ബോള്‍ കാണാതായത്. ബൗള്‍ ചെയ്യാന്‍ നിന്ന അങ്കിത് രജപുത് ബോള്‍ ആവശ്യപ്പെട്ടപ്പോഴാണ് പന്ത് കാണാന്‍ ഇല്ലെന്ന കാര്യം എല്ലാവരും അറിയുന്നത്.

പക്ഷേ ഫീല്‍ഡര്‍മാരുടെ പക്കലൊന്നും പന്തുണ്ടായില്ല. നായകന്‍ അശ്വിന്‍ പന്ത് ചോദിച്ച് അമ്‌ബെയര്‍ ഷംസുദ്ദീനിന്റെ അടുത്തുമെത്തി. ആ സമയം അമ്പയര്‍മാര്‍ക്കും അറിയില്ല പന്ത് എവിടെ പോയെന്ന്.

അവസാനം സഹികെട്ട് ഫോര്‍ത്ത് അമ്പയര്‍ പുതിയ ബോളുമായി എത്തി. എന്നാല്‍ റിപ്ലേ നോക്കിയപ്പോള്‍ ആണ് പന്ത് കള്ളനെ പിടികിട്ടുന്നത്.

അമ്പയറായ ഒക്‌സെന്‍ഫോര്‍ഡ് ടൈം ഔട്ടിന് മുന്‍പ് പന്ത് ഷംസുദ്ദീന് കൈമാറുന്നത് റിപ്ലേകളില്‍ കാണാം. ഷംസുദ്ദീന്‍ പന്ത് പോക്കറ്റിലേക്കും ഇടുന്നു. ഗ്രൗണ്ടിലെ ബിഗ് സ്‌ക്രീനിലും റിപ്ലേ തെളിഞ്ഞതോടെ എല്ലാവരും പൊട്ടിച്ചരിക്കുകയായിരുന്നു.