ഷൂട്ടിങ്ങിനിടെ വീണ് നടി രജീഷ വിജയന് പരിക്ക്. ഫൈനല്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടക്കാണ് സൈക്കിളില്‍ നിന്നും വീണ് പരിക്കു പറ്റിയത്. രജീഷ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഫൈനല്‍സ്. കട്ടപ്പന നിര്‍മല്‍ സിറ്റിയില്‍ വച്ചായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിംഗ് അപകടത്തെ തുടര്‍ന്ന് മാറ്റി വച്ചിരിക്കുകയാണ്

മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യെ പ്രതിനിധികരിച്ച് ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ ആണ് ചിത്രം കൈകാജര്യം ചെയ്യുന്നത്. പരിക്ക് സാരമുള്ളത് അല്ലെന്നാണ് അറിവ്.

ആലീസ് എന്ന കഥാപാത്രമായി ആണ് രജീഷ എത്തുന്നത്. പി ആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. നേരത്തെ ജമ്‌ന പ്യാരി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ആളാണ് അരുണ്‍.