ബിജെപി-കോണ്‍ഗ്രസ് വോട്ട് കച്ചവടം മറികടന്ന് കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ ഇടതുമുന്നണി ജയിക്കുമെന്ന് എല്‍ഡിഎഫ്. അവിശുദ്ധ സഖ്യം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കാന്‍ എല്‍ ഡി എഫിനായിട്ടുണ്ടെന്ന് സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.
കോലീബി സഖ്യം പുതിയ ആരോപണമല്ലെന്ന് കോഴിക്കോട്ടെ എല്‍ഡിഎഫ് നേതൃത്വം വ്യക്തമാക്കി. വടകര, ബേപ്പൂര്‍ മോഡല്‍ ഇത്തവണ കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ നടപ്പാകുമെന്ന് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന സമയത്ത് തന്നെ ഇടതു മുന്നണി പറഞ്ഞിരുന്നു.
ഈ രണ്ട് മണ്ഡലങ്ങളിലും ഭായ് ഭായ് ബന്ധമാണ് യുഡിഎഫും, ബി.ജെ പിയും തമ്മില്‍ ഉണ്ടായിരുന്നതെന്ന് സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.
എം കെ രാഘവന്റെ കോഴ ആരോപണത്തിനെതിരെ ബിജെപി ഒരക്ഷരം മിണ്ടിയില്ല. വടകരയിലും ഇവര്‍ പരസ്പരം എന്തെങ്കിലും പറയാന്‍ തയ്യാറായില്ലെന്നും പി മോഹനന്‍ പറഞ്ഞു.
ബിജെപിയുടെ വോട്ട് അവര്‍ക്ക് ലഭിക്കുമോ എന്നാണ് നോക്കേണ്ടത്. ബിജെപി എത്ര വോട്ട് മറിച്ചാലും ഇരു മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കും.
വോട്ട് കച്ചവടം മുന്‍കൂട്ടി കണ്ടുള്ള ചിട്ടയായ പ്രവര്‍ത്തനം രണ്ട് മണ്ഡലങ്ങളിലും എല്‍ഡിഎഫ് നടത്തിയതായും പി മോഹനന്‍ പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.