ഗോകുലം ഗോപാലന്‍ നിര്‍മിച്ച് പ്രശസ്ത സംവിധായകന്‍ വി എം വിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടിമാമ. ശ്രീനിവാസനും, ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഓണ്‍ സ്‌ക്രീനില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് കുട്ടിമാമ.

മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ രണ്ട് നായികമാര്‍. തന്മാത്ര എന്ന ബ്ലെസ്സി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ വലിയ ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം.

മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്.

എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. കുട്ടിമാമയുടെ കോ പ്രൊഡ്യൂസഴ്‌സ് വി സി പ്രവീണ്‍ , ബൈജു ഗോപാലന്‍ എന്നിവരാണ്..എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് സുധാകര്‍ ചെറുകുറി, കൃഷ്ണമൂര്‍ത്തി.

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് സുരേഷ് മിത്രകാരി,സജി കുണ്ടറ. പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

ഒരു ഫാമിലി എന്റെര്‍റ്റൈനെര്‍ ആണ് കുട്ടിമാമ. ഒരു വലിയ താരനിര ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.

ഒരു പിടി മികച്ച എന്റെര്‍റ്റൈനെറുകള്‍ മലയാളത്തിന് സമ്മാനിച്ച വി എം വിനു എന്നും നല്ല സിനിമകളോട് കൂടെയുള്ള ഗോകുലം മൂവിസുമൊത്തു ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്.

ശ്രീനിവാസനും, വിനീത് ശ്രീനിവസാനും ആദ്യമായി പ്രധാന വേഷങ്ങളില്‍ എത്തിയ മകന്റെ അച്ഛന്‍ എന്ന ചിത്രം സംവിധാനം ചെയ്തതും വി എം വിനുവായിരുന്നു. ഇപ്പോള്‍ ഈ അച്ഛനും മകനും നായകന്മാരായി എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഇരട്ടിക്കുകയാണ്…സെന്‍ട്രല്‍ പിക്ചര്‍സ് ഈ ചിത്രം മെയ് രണ്ടാം വാരം പ്രദര്‍ശനത്തിന് എത്തിക്കുന്നു.