സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും ,മഴക്കും സാധ്യത. സംസ്ഥാനത്തെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ആണ് മ!ഴക്കും ,കാറ്റിനും കാരണം

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തെക്ക് കിഴക്കന്‍ ശ്രീലങ്കക്ക് സമീപം ഉളള സമുദ്രത്തില്‍ ആണ് ന്യൂനമര്‍ദ്ദം രൂപപെടുന്നത്. അടുത്ത 36 മണിക്കൂറില്‍ അത് തീവ്ര ന്യൂനമര്‍ദമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ്.

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി തമിഴ്‌നാട് തീരത്ത് നാശം വിതക്കാനുള്ള സാധ്യതയുണ്ട്. ഏപ്രില്‍ 30 നോട് കൂടി തമിഴ്‌നാട് തീരത്ത് എത്തുന്ന ചുഴലികാറ്റ് നിമിത്തം കേരളത്തിലും കര്‍ണാടക തീരത്തും ശക്തമായ മഴയായി മാറും.

ഏപ്രില്‍ 29, 30, മെയ് 1 തീയതികളില്‍ കേരളത്തില്‍ പലയിടത്തും ശക്തമായ മഴക്കുള്ള സാധ്യതയുണ്ട്.

മണിക്കൂറില്‍ 50 കിമി വരെ വേഗത്തില്‍ കാറ്റ് വീശുവാന് സാധ്യത ഉളളതിനാല്‍
മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്‌നാട് തീരത്തും ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുത്.

ശക്തമായ മഴയുടെ പശ്ചാത്താലത്തില്‍ എര്‍ണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News