ബിക്കിന് പരസ്യം ഷൂട്ട് ചെയ്യുന്നതിനിടെ അശ്ലീല ആംഗ്യം കാണിച്ച യുവാവിനെ ഓടിച്ചിട്ടിടിച്ച് ബ്രസീലിയന്‍ വനിതാ റെസിലിംഗ് താരം. റസലിംഗ് താരമായ ജോസീ വിറീയ ആണ് എല്ലാവര്‍ക്കും പാഠമാകുന്ന ഈ കാര്യം ചെയ്തത്.

ഷൂട്ടിംഗ് യൂണിറ്റ് കുറച്ചകലെയായിരുന്നതിനാല്‍ വിറീയയും ഒറ്റയ്ക്കാണെന്നാണ് യുവാവ് കരുതിയത്. കമന്റുകളുമായി എത്തിയ യുവാവിനെ ആദ്യം ഇവര്‍ ഒഴിവാക്കി. പിന്നീട് അടുത്തെത്തി സ്വയംഭോഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ആണ് ഇയാളെ വിറീയ ഓടിച്ചിട്ട് തല്ലിയത്. ഇടിയും തൊഴിയും കൊണ്ട് ഇയാളുടെ ബോധം പോയിരുന്നു.

ബോധം വന്നതിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ അവര്‍ പൊലീസ് വരുന്നത് വരെ പിടിച്ചു നിര്‍ത്തി. ഇതിന്റെ വീഡിയോ ആണിപ്പോള്‍ വൈറല്‍ ആകുന്നത്.