സംഭവം നടന്നത് സല്‍മാന്‍ ഖാന്റെ വീടിനടുത്തുള്ള ലിങ്കിംഗ് റോഡില്‍. തിരക്കേറിയ റോഡിലൂടെ സൈക്കിള്‍ സവാരി നടത്തിക്കൊണ്ടിരുന്ന താരത്തെ അപ്രതീക്ഷിതമായി കണ്ട ആരാധകനാണ് പുറകെ പിന്തുണര്‍ന്ന് വീഡിയോ പകര്‍ത്തിയത്.

ഇതില്‍ ക്ഷുഭിതനായ സല്‍മാന്‍ ഖാന്‍ സൈക്കിള്‍ നിര്‍ത്തി വീഡിയോ പകര്‍ത്തിയതിന് മൊബൈല്‍ തട്ടിപറിച്ചെടുക്കുകയായിരുന്നു. അനുവാദമില്ലാതെ വീഡിയോ പകര്‍ത്തിയതിയതായിരുന്നു സല്‍മാനെ ചൊടിപ്പിച്ചത്.

സംഭവത്തില്‍ സല്‍മാന്‍ ഖാനെതിരെ ആരാധകന്‍ പോലീസില്‍ പരാതി നല്‍കിയിരിക്കയാണ് . താന്‍ സല്‍മാന്‍ ഖാന്റെ അംഗ രക്ഷകരോട് അനുവാദം വാങ്ങിയാണ് വീഡിയോ പകര്‍ത്തിയതെന്നാണ് ഇയാള്‍ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

സല്‍മാന്‍ ഖാന്റെ അംഗ രക്ഷകരും പോലീസില്‍ പരാതി നല്‍കിയിരിക്കയാണ് . ഇയാള്‍ നടന്റെ പുറകെ പിന്തുടരുകയും അനുവാദമില്ലാതെ വീഡിയോ ഷൂട്ട് ചെയ്തു സ്വകാര്യതയിലേക്ക് കടന്ന് കയറിയെന്നുമാണ് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.