ഗാര്‍ഹിക തൊ‍ഴിലാളികള്‍ക്ക് സുരക്ഷിതമായ റിക്രൂട്ട്മെന്‍റ് ഉറപ്പുവരുത്തി നോര്‍ക്ക റൂട്ട്സ്

ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷിതത്വവും നിയമപരവും സുതാര്യവുമായ റിക്രൂട്ട്മെന്റ് ഉറപ്പ് വരുത്തി നോര്‍ക്ക റൂട്ട്സ്.

കുവൈറ്റിലെ അര്‍ദ്ധ സര്‍ക്കാര്‍ റിക്രൂട്ട്മെന്റ്കമ്പനിയായ അല്‍-ദുര ഫോര്‍ മാന്‍പവര്‍ കമ്പനിയുമായി നോര്‍ക്ക റൂട്ട്സ് നേരത്തെ ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

കരാറിന്റെ അടിസ്ഥാനത്തില്‍ അല്‍ ദുര കമ്പനിയിലേക്ക് മുപ്പതിനും അമ്പതിനും മദ്ധ്യേ പ്രായമുള്ള ആയിരം വനിതാ ഗാര്‍ഹിക തൊഴിലാളികളെ നോര്‍ക്ക് റൂട്ട്സ് മുഖാന്തിരം തെരഞ്ഞെടുക്കുമെന്നു അധികൃതര്‍ അറിയിച്ചു.

നൂറ്റി പത്ത് കുവൈറ്റി ദിനാറായിരിക്കും ശമ്പളം.തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്‌, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടെ നോര്‍ക്ക് റിക്രൂട്ട്മെനറും തികച്ചും സൌജന്യമാണെന്നും അധികൃതര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സിന്‍റെ ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാനെന്നും നോര്‍ക്ക റൂട്സ് അറീയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here