മായാനദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷം റെക്സ് വിജയൻ-ഷഹബാസ് അമൻ ഒന്നിക്കുന്ന “തമാശ” എന്ന ചിത്രത്തിലെ പാട്ടിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്സിൻ പരാരിയാണു പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്.

സമീർ താഹിർ, ഷൈജു ഷാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. ചിത്രം ഈദ് റിലീസ് ആയി തിയേറ്ററുകളിൽ എത്തും.