കെവിൻ കേസിൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ; കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകുന്നത് കണ്ടതായി അനീഷിന്‍റെ അയൽവാസി പിസി ജോസഫിന്റെ മൊഴി

കെവിൻ കേസിൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകുന്നത് കണ്ടതായി അനീഷിന്റെ അയൽവാസി പിസി ജോസഫിന്റെ മൊഴി.

മാരകായുധങ്ങളുമായി എത്തിയ സംഘം, ആയുധം വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഇരുവരേയും തട്ടികൊണ്ട് പോയത്. കെവിൻ കേസിലെ പ്രതികൾക്കെതിരെ നിർണ്ണായകമായ സാക്ഷിമൊഴിയാണ് പി സി ജോസഫ് കോടതിയിൽ നൽകിയത്.

അനീഷിന്റെ വീടിനു സമീപത്തായാണ് ജോസഫിന്റെ വീട്. പുലർച്ചെ 2.30ന് വീടിനു പുറത്ത് വാഹനങ്ങൾ വന്നു നിർത്തുന്ന ശബ്ദവും, ബഹളവും കേട്ട് വാതിൽ തുറന്നപ്പോൾ, അനീഷിനെയും കെവിനെയും മാരകായുധങ്ങളുമായെത്തിയ അക്രമി സംഘം വലിച്ചിഴച്ച് കൊണ്ടു പോകുന്നത് കണ്ടുവെന്നാണ് ജോസഫിന്റെ മൊഴി.

ആയുധങ്ങളുമായി പ്രതികൾ ഭീകരാന്തരീഷം സൃഷ്ടിച്ച സാഹചര്യത്തിലാണ് വീടിനുള്ളിൽ നിന്നും പുറത്തിരുങ്ങാതിരുന്നതെന്നും ജോസഫ് മൊഴിയിൽ വ്യക്തമാക്കുന്നു.

പി സി ജോസഫിന്റെ നിർണ്ണായകമായ വെളിപ്പെടുത്തൽ പ്രതികൾക്കെതിരായ ശക്തമായ തെളിവായി മാറിയേക്കും. കേസിലെ നാലാം സാക്ഷിയായ പത്രവിതരണക്കാരന്‍ ജോണ്‍ ജോസഫ് വാഹനത്തിന്റെയും തെരുവുവിളക്കിന്റെയും വെളിച്ചത്തില്‍ അനീഷിന്റെ വീടിനടുത്ത് കുറച്ച് ചെറുപ്പക്കാരെ കണ്ടതായും മൊഴി നൽകി. ഇവർ വന്ന കാര്‍ പൊലീസ് പരിശോധിക്കുന്നതു കണ്ടെന്നും ഇയാള്‍ പറഞ്ഞു.

കെവിനെ തട്ടിക്കൊണ്ടു പോകുന്നതിനു മുൻപ് പ്രതികൾ താമസിച്ചിരുന്ന ഗാന്ധിനഗറിലെ കേരള ടൂറിസ്റ്റ് ഹോം മാനേജർ അനിൽകുമാറിനെയും കോടതിയിൽ വിസ്തരിച്ചു.

ഒന്നാം പ്രതി ഷാനു, മറ്റു പ്രതികളായ നിയാസ്, ഇഷാന്‍, റിയാസ്, ഷിബിന്‍, ഫസല്‍, ഷിനു, റമീസ് എന്നിവരെയാണ് കേസില്‍ 23-ാം സാക്ഷിയായ ലോഡ്ജ് മാനേജർ അനില്‍കുമാര്‍ തിരിച്ചറിഞ്ഞു.കേസിൽ വിസ്താരം നാളെയും തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News