കോഴിക്കോട്: മാധ്യമങ്ങളെത്രതന്നെ കള്ളങ്ങള്‍ കൊണ്ട് നിഷ്കളങ്കരാക്കിയെടുത്താലും മാഞ്ഞുപോവാത്ത ആര്‍എസ്എസിന്‍റെ അക്രമരാഷ്ട്രീയത്തിന്‍റെ ഇരയാണ് അശ്ന.

ആർഎസ്എസ് ബോംബ് സ്ഫോടനത്തിൽ വലതുകാൽ നഷ്ടപ്പെട്ട അശ‌്ന ഇനി ഡോക്ടർ. കോഴിക്കോട‌് മെഡിക്കൽ കോളേജിലെ 57-ാം ബാച്ചിലെ എംബിബിഎസ‌് വിദ്യാർഥിയാണ‌് അശ‌്ന.

മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ അശ‌്ന ബിരുദം ഏറ്റുവാങ്ങി. 2000 ൽ പഞ്ചായത്ത‌് തെരഞ്ഞെടുപ്പിനോട‌് അനുബന്ധിച്ചുണ്ടായ ആർഎസ‌്എസ‌് അക്രമത്തിലാണ‌് ഒന്നാം ക്ലാസ‌് വിദ്യാർഥിയായ അശ‌്നക്ക‌് കാൽ നഷ‌്ടപ്പെട്ടത‌്.

പൂവത്തൂർ ന്യൂഎൽപി സ‌്കൂളിന‌് സമീപമുള്ള വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ‌് മുറ്റത്ത് വന്നുവീണ ബോബ് പൊട്ടുകയായിരുന്നു. കോൺഗ്രസുകാർക്ക‌് നേരെ എറിഞ്ഞ ബോംബ‌് അശ‌് നയുടെ വീട്ടുമുറ്റത്ത‌് വീഴുകയായിരുന്നു.

പഠിക്കാൻ മിടുക്കിയായ അശ‌്ന നാട്ടുകാരുടെ സഹായത്തോടെയാണ‌് പഠനം പൂർത്തിയാക്കിയത‌്. സർജറിയിൽ പിജി ചെയ്യാനാണ് അശ‌്നയുടെ ആഗ്രഹം.